നാവികസേനയിൽ നിന്നും വമ്പൻ ഓർഡർ നേടി സിഎഫ്എഫ് ഫ്ലൂയിഡ് കൺട്രോൾ ലിമിറ്റഡ് (CFF Fluid Control Limited). നേവൽ ഷിപ്പുകൾ, സബ് മറൈൻ സിസ്റ്റംസ് എന്നിവയിൽ വിദഗ്ദ്ധരായ സിഎഫ്എഫിന് മുംബൈയിലെ ഇന്ത്യൻ നേവി മെറ്റീരിയൽ ഓർഗനൈസേഷനിൽ (Material Organisation-Indian Navy) നിന്നും 5.86 കോടി രൂപയുടെ കരാറാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ പി 75 പ്രൊജക്റ്റിനായാണ് (P75 Project) ഓർഡർ. 2026 ജൂലൈ മാസത്തോടെ സിഎഫ്എഫ്  ഉപകരണങ്ങളുടെ വിതരണം പൂർത്തിയാക്കും.

CFF Navy Order P75

നേരത്തെ സിഎഫ്ഫ് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡുമായി (GRSE) ധാരണാപത്രത്തിൽ ഏർപ്പെട്ടിരുന്നു. ജിആർഎസ്ഇയുമായി സഹകരിച്ച് നാവിക, മറൈൻ സിസ്റ്റങ്ങളിൽ സിഎഫ്എഫിന്റെ പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുകയാണ് ധാരണാപത്രത്തിന്റെ ലക്ഷ്യം. ഇതനുസരിച്ച് സമുദ്രാധിഷ്ഠിത സോണാർ സംവിധാനങ്ങൾ വികസിപ്പിക്കും. രണ്ട് സ്ഥാപനങ്ങളുടെയും കഴിവുകൾ പ്രയോജനപ്പെടുത്തി കൂടുതൽ കരാറുകൾ നേടാനും ലക്ഷ്യമുണ്ട്.

1200 കോടി രൂപ മാർക്കറ്റ് ക്യാപ്പുള്ള കമ്പനിക്ക് 600 കോടി രൂപയുടെ ഓർഡർ ബുക്കാണ് ഉള്ളത്. 

CFF Fluid Control Limited has won a ₹5.86 crore order from the Indian Navy for its P75 Project, with delivery expected by July 2026.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version