വിവിധ റെയിൽവേ ആപ്പുകളെ യോജിപ്പിച്ച് യാത്രക്കാർക്കായി സമഗ്രമായ ഒരു ‘സൂപ്പർ ആപ്പ്’ എത്തിക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ . കസ്റ്റമർ അനുഭവം മികച്ചതാക്കാൻ ലക്ഷ്യമിട്ടുള്ള ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങൾ ഈ ആപ്പ്  നൽകും.

മറ്റ് സാങ്കേതിക നവീകരണങ്ങളുടെ ഭാഗമായി ,ടിക്കറ്റ് റദ്ദാക്കൽ കാര്യക്ഷമമാക്കാൻ  24 മണിക്കൂർ ടിക്കറ്റ് റീഫണ്ട് സ്കീം അവതരിപ്പിക്കാനും  റെയിൽവേ തയാറെടുക്കുന്നു.  ബുദ്ധിമുട്ടില്ലാത്ത റീഫണ്ട് പ്രക്രിയ വാഗ്ദാനം ചെയ്ത് ണ് റെയിൽവേയുടെ പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

ഇന്നത്തെ കണക്കനുസരിച്ച്, 100 ദശലക്ഷത്തിലധികം ഡൗൺലോഡുകളുള്ള ഇന്ത്യൻ റെയിൽവേയുടെ IRCTC Rail Connect ആപ്പ് ഏറ്റവും ജനപ്രിയമാണ്. റെയിൽ മദാദ്, യുടിഎസ്, സതാർക്ക്, ടിഎംഎസ്-നിരീക്ഷൻ, ഐആർസിടിസി എയർ, പോർട്ട് റീഡ് എന്നിവയെയും ‘സൂപ്പർ ആപ്പിന്’ കീഴിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

റെയിൽവേ യാത്രക്കാർ വിവിധ ആപ്പുകളിലൂടെ സേവനം നേടുന്നതും വർധിച്ചു വരികയാണ്. നാല് ലക്ഷത്തിലധികം ആളുകൾ കൊൽക്കത്ത മെട്രോയുടെ മൊബൈൽ ആപ്ലിക്കേഷൻ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.  ഏപ്രിൽ 6 വരെ ഏകദേശം 4.46 ലക്ഷം ആൻഡ്രോയിഡ് ഉപയോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 1400 ഐഒഎസ് ഉപയോക്താക്കൾ ആപ്പിൾ സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. സെൻ്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) ആണ് ‘മെട്രോ റൈഡ് കൊൽക്കത്ത’ എന്ന ആപ്പ് വികസിപ്പിച്ചതെന്ന് മെട്രോ റെയിൽവേ വക്താവ് കൗശിക് മിത്ര പറഞ്ഞു.

 “മെട്രോ യാത്രക്കാർക്ക് അവരുടെ സ്മാർട്ട് കാർഡുകൾ റീചാർജ് ചെയ്യാനോ ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റുകൾ എവിടെനിന്നും എപ്പോൾ വേണമെങ്കിലും ബുക്ക് ചെയ്യാനോ പ്രാപ്തമാക്കുന്നതിനാണ് ഇത്തരമൊരു ആപ്പ്  എന്ന ആശയം വിഭാവനം ചെയ്തത്” . യാത്രക്കാരുടെ പ്രയോജനത്തിനായി ‘മെട്രോ റൈഡ് കൊൽക്കത്ത’ ആപ്പ് 2022 മാർച്ച് 5 ന് ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിലും 2024 മാർച്ച് 22 ന് iOS പ്ലാറ്റ്‌ഫോമിലും ലോഞ്ച് ചെയ്തതായി മിത്ര പറഞ്ഞു.

Indian Railways is launching a comprehensive ‘Super App’ integrating various railway apps to enhance passenger experience with features like ticket booking, train tracking, and streamlined refund process.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version