100 കിലോമീറ്റർ റേഞ്ചുള്ള  ഇലക്ട്രിക്ക് സ്കൂട്ടർ  വെറും 49999 രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് നൽകാം എന്ന വ്യത്യസ്തതയാർന്ന ഓഫറുമായി ലെക്ട്രിക്‌സ് ഇവി. SAR ഗ്രൂപ്പിന്റെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ലെക്ട്രിക്‌സ് ഇവിയുടെ പുത്തന്‍ എന്‍ട്രിയാണ്  പുതിയ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡല്‍ LXS 2.0. മാസം 1499 രൂപ വാടകക്ക് ബാറ്ററിയും  കിട്ടും. വാഹനത്തില്‍ നിന്ന് ബാറ്ററി ഡീലിങ്ക് ചെയ്യാമെന്നതാണ് പ്രത്യേകത.

ആദ്യമായി ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നവരെ ലക്ഷ്യമിട്ടാണ് ലെക്ട്രിക്‌സ് പുതിയ LXS 2.0 വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇവിക്ക് 3 വര്‍ഷം അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ വാറണ്ടിയും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ബാറ്ററി ഒരു സര്‍വീസായാണ് ലഭിക്കുക. അതായത് ബാറ്ററി സേവനങ്ങള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ പണം നല്‍കേണ്ടതായി വരും. വാഹനത്തില്‍ നിന്ന് ബാറ്ററി വേര്‍തിരിച്ച് ഉപഭോക്താക്കള്‍ക്ക് ബാറ്ററി അസ് എ സര്‍വീസ് (BaaS) സേവനമായി നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയാണ് ലെക്ട്രിക്‌സ് ഇവി.  മാസം1499 രൂപയാണ് ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. ബാറ്ററി-ആസ് -എ-സര്‍വീസ് പ്രോഗ്രാം കാരണം ഉപഭോക്താക്കള്‍ക്ക് ലെക്ട്രിക്‌സ് ഇവി എതിരാളികള്‍ നല്‍കുന്നതിനേക്കാള്‍ 40 ശതമാനം കുറഞ്ഞ ചെലവില്‍ നല്‍കാനാകുമെന്നാണ് കമ്പനി പറയുന്നത്.
 
ഉയര്‍ന്ന വിലയും ബാറ്ററിയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവുമാണ് ഇവികള്‍ ജനകീയമാകുന്നതിന് മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി.  വാഹനത്തില്‍ നിന്ന് ബാറ്ററി ഡീലിങ്ക് ചെയ്യുന്നത് വഴി ഈ  പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  

സ്ലോ സ്പീഡ് ഇവിയുടെ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ഹൈസ്പീഡ് ഇവി ലഭിക്കുന്നു. തന്ത്രപരമായ ഈ വിലനിര്‍ണയ രീതിയിലൂടെ സര്‍ക്കാര്‍ സബ്സിഡികളെ അമിതമായി ആശ്രയിക്കേണ്ട ആവശ്യമില്ല എന്നതും പ്രത്യേകതയാണ് .

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രത്യേകത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടും. മാത്രമല്ല ആജീവനാന്ത ബാറ്ററി വാറണ്ടിയോടെയാണ് ഇത് വരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. നേരത്തെ 2024 ഫെബ്രുവരിയില്‍ കമ്പനി LXS 2.0 ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നു. 79,999 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇവി റീടെയില്‍ ചെയ്യുന്നത്. 2.3 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന ഇത് ഒറ്റ ചാര്‍ജില്‍ 98 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.  ആന്റി തെഫ്റ്റ് സിസ്റ്റം, എമര്‍ജന്‍സി എസ്ഒഎസ്, ഡോര്‍സ്റ്റെപ്പ് സേവനം എന്നിവയും ഇതോടൊപ്പം കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്.

‘ഒരു ഐസി എഞ്ചിന്‍ വാഹനം വാങ്ങുന്നതിനുള്ള ചെലവ് ഒരു ലക്ഷം രൂപയാണ്. ഞങ്ങളുടെ ഓഫറിന്റെ ഇരട്ടിയോളം വരും ഇത്. പെട്രോളിലെ പ്രതിമാസം മുടക്കേണ്ട തുക വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ പരിപാലനച്ചെലവുമായി തട്ടിച്ച് നോക്കുമ്പോള്‍ ഞങ്ങളുടെ സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ കൂടുതല്‍ ലാഭകരമാകുന്നു’ ലെക്ട്രിക്‌സ് ഇലക്ട്രിക്ക് വാഹന വിഭാഗം ബിസിനസ് പ്രസിഡന്റ് പ്രതേഷ് തല്‍വാര്‍ വിശദീകരിച്ചു.  

2020-ല്‍ ലെക്ട്രിക്‌സിന് ആരംഭം കുറിച്ച SAR ഗ്രൂപ്പ് ഇതിനോടകം  300 കോടി രൂപ നിക്ഷേപം നടത്തി പ്രതിവര്‍ഷം 1.5 ലക്ഷം ഇവികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.  

Lectrix EV’s innovative offer of an electric scooter with a range of 100 km at an affordable price of just Rs 49,999 ex-showroom, along with its unique Battery as a Service (BaaS) subscription model.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version