മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമായതോടെ എയർ ഇന്ത്യ ടെൽഅവീവ് വിമാന സർവീസുകൾ താത്കാലികമായി നിർത്തി വച്ചു. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ചില അന്താരാഷ്ട്ര എയർലൈനുകൾ എന്നിവ ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കി പശ്ചിമേഷ്യയിലേക്കുള്ള അവരുടെ വിമാനങ്ങൾക്ക് ബദൽ ഫ്ലൈറ്റ് പാതകൾ ചാർട്ട് ചെയ്തു കഴിഞ്ഞു.
ദൈർഘ്യമേറിയ ഫ്ലൈറ്റ് പാതകൾ കാരിയറുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും എന്നതിനാൽ വിമാന നിരക്കുകൾ വർദ്ധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാരും, ബിസിനസ് മേഖലയും.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, പുതുക്കിയ ഫ്ലൈറ്റ് പാതകൾ തിരഞ്ഞെടുത്തതോടെ ചില വിമാനങ്ങളുടെ ദൈർഘ്യം അരമണിക്കൂറോളം വർദ്ധിച്ചു.
ഇത്തരമൊരു സാഹചര്യം ഉയർന്ന വിമാന ഓപ്പറേഷൻ ച്ചെലവുകൾക്ക് ഇടവരുത്തും. ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതിനും ഡ്യൂട്ടി സമയ പരിമിതികളുള്ളതിനാൽ കൂടുതൽ ക്രൂ അംഗങ്ങളെ ഫ്ലൈറ്റിനായി ഉപയോഗിക്കേണ്ടിയും വന്നേക്കാം. ഇതോടെ അന്താരാഷ്ട്ര വിമാന നിരക്ക് ഉയരും.
എയർ ഇന്ത്യ ഡൽഹി- ടെൽ അവീവ് റൂട്ടിൽ ആഴ്ചയിൽ നാല് വിമാനങ്ങൾ നടത്തുന്നു.ഏകദേശം അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം
മാർച്ച് 3നാണ് എയർ ഇന്ത്യ ടെൽഅവീവിലേക്ക് സർവീസ് പുനരാരംഭിച്ചത് .
ടർക്കിഷ് എയർലൈൻസിൽ നിന്ന് പാട്ടത്തിനെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കുകയാണെന്ന് അറിയിച്ചു .
മിഡിൽ ഈസ്റ്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ സർവീസുകൾ ഇന്ത്യയിലേക്കും പുറത്തേക്കും ബദൽ ഫ്ലൈറ്റ് പാതകളിൽ പ്രവർത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ സാഹചര്യം കണക്കിലെടുത്ത് ചില വിമാനങ്ങളുടെ ഫ്ലൈറ്റ് പാതകളിൽ മാറ്റം വരുത്തുന്നതായി വിസ്താരയും അറിയിച്ചു. ഇറാൻ ഇസ്രായേൽ സംഘർഷം ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
The Middle East conflict is affecting airline operations, with airlines like Air India and Vistara temporarily suspending flights to Tel Aviv and charting alternative routes to avoid Iranian airspace. Understand the impact on airfares and travel arrangements.