Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » എയർഇന്ത്യ   ടെൽ അവീവിലേക്കില്ല
Middle East

എയർഇന്ത്യ   ടെൽ അവീവിലേക്കില്ല

ടെൽ അവീവ് വിമാന സർവീസുകൾ താത്കാലികമായി നിർത്തി വച്ച് Air India
News DeskBy News Desk15 April 20242 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമായതോടെ എയർ ഇന്ത്യ ടെൽഅവീവ് വിമാന സർവീസുകൾ  താത്കാലികമായി നിർത്തി വച്ചു. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ, ചില അന്താരാഷ്ട്ര എയർലൈനുകൾ എന്നിവ  ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കി    പശ്ചിമേഷ്യയിലേക്കുള്ള അവരുടെ വിമാനങ്ങൾക്ക് ബദൽ ഫ്ലൈറ്റ് പാതകൾ ചാർട്ട് ചെയ്തു കഴിഞ്ഞു.

ദൈർഘ്യമേറിയ ഫ്ലൈറ്റ് പാതകൾ കാരിയറുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കും എന്നതിനാൽ  വിമാന നിരക്കുകൾ വർദ്ധിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാരും, ബിസിനസ് മേഖലയും.

ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, പുതുക്കിയ ഫ്ലൈറ്റ് പാതകൾ തിരഞ്ഞെടുത്തതോടെ ചില വിമാനങ്ങളുടെ ദൈർഘ്യം അരമണിക്കൂറോളം വർദ്ധിച്ചു.  

ഇത്തരമൊരു സാഹചര്യം ഉയർന്ന വിമാന ഓപ്പറേഷൻ ച്ചെലവുകൾക്ക് ഇടവരുത്തും. ഇന്ധന ഉപഭോഗം വർധിപ്പിക്കുന്നതിനും ഡ്യൂട്ടി സമയ പരിമിതികളുള്ളതിനാൽ കൂടുതൽ ക്രൂ അംഗങ്ങളെ ഫ്ലൈറ്റിനായി ഉപയോഗിക്കേണ്ടിയും  വന്നേക്കാം. ഇതോടെ  അന്താരാഷ്ട്ര വിമാന നിരക്ക് ഉയരും.

എയർ ഇന്ത്യ ഡൽഹി- ടെൽ അവീവ്  റൂട്ടിൽ  ആഴ്ചയിൽ നാല് വിമാനങ്ങൾ നടത്തുന്നു.ഏകദേശം അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം
മാർച്ച് 3നാണ് എയർ ഇന്ത്യ  ടെൽഅവീവിലേക്ക് സർവീസ് പുനരാരംഭിച്ചത് .

ടർക്കിഷ് എയർലൈൻസിൽ നിന്ന് പാട്ടത്തിനെടുത്ത വിമാനങ്ങൾ ഉപയോഗിച്ച് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ ഇറാനിയൻ വ്യോമാതിർത്തി ഒഴിവാക്കുകയാണെന്ന് അറിയിച്ചു .

മിഡിൽ ഈസ്റ്റ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ സർവീസുകൾ ഇന്ത്യയിലേക്കും പുറത്തേക്കും ബദൽ ഫ്ലൈറ്റ് പാതകളിൽ പ്രവർത്തിക്കുമെന്നും എയർ ഇന്ത്യ  അറിയിച്ചു.

മിഡിൽ ഈസ്റ്റിലെ സാഹചര്യം കണക്കിലെടുത്ത് ചില വിമാനങ്ങളുടെ ഫ്ലൈറ്റ് പാതകളിൽ മാറ്റം വരുത്തുന്നതായി വിസ്താരയും  അറിയിച്ചു. ഇറാൻ ഇസ്രായേൽ സംഘർഷം  ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യരുതെന്ന് ഇന്ത്യ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

The Middle East conflict is affecting airline operations, with airlines like Air India and Vistara temporarily suspending flights to Tel Aviv and charting alternative routes to avoid Iranian airspace. Understand the impact on airfares and travel arrangements.

banner business channeliam India MOST VIEWED
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഉപാസന കമിനേനിയെ കുറിച്ചറിയാം

14 June 2026

സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി

14 June 2026

വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ

14 June 2026

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

14 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഉപാസന കമിനേനിയെ കുറിച്ചറിയാം
  • സെക്യൂരിറ്റി ജീവനക്കാരന് 15 കോടി ലോട്ടറി
  • വിദേശ നിക്ഷേപകർക്ക് വഴിതുറന്ന് ഇന്ത്യ, കാരണങ്ങൾ
  • റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
  • അദാനി ഗ്രൂപ്പ് എൽ ആൻഡ് ടിയുമായി കൈകോർക്കുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil