പ്രേമലു സിനിമയുടെ മുതൽമുടക്ക് 9.5 കോടി രൂപയായിരുന്നു.  ഓപ്പണിംഗ് ഡേ കളക്ഷൻ ആയി കിട്ടിയത് വെറും 90 ലക്ഷം രൂപ. അമ്പതു കോടി ക്ലബ്ബിലൊന്നും ഉടനെ ഓടികയറാത്ത പ്രേമലു പക്ഷെ വിവിധ ഭാഷകളിൽ ജനം കൈയും നീട്ടി സ്വീകരിച്ചു. അങ്ങനെ  ഒ ടി ടി യിൽ എത്തും മുമ്പ് തിയേറ്ററുകളിൽ നിന്ന് വാരിയെടുത്തത് മുതൽമുടക്കിന്റെ പത്തിരട്ടി തുക. ഓ ടി ടി യിൽ എത്തിയതോടെ ചിത്രത്തിന്റെ ഗ്രോസ് കളക്‌ഷനും കുതിച്ചു കയറുകയാണ്.

9.5 കോടിയില്‍ ഫസ്റ്റ് കോപ്പിയായ പടം ഇതുവരെ തിയറ്ററുകളില്‍ നിന്ന് മാത്രം നേടിയ ഗ്രോസ് കലക്ഷന്‍ 135 കോടിയാണ്. ഫെബ്രുവരി 9ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ ഏപ്രിൽ 12നാണ് ഒടിടിയില്‍ എത്തിയത്. അതുവരെ  കേരളത്തില്‍ നിന്നും 62.75 കോടി രൂപയാണ് പ്രേമലു നേടിയത്.

മലയാളം പ്രേക്ഷകരിൽ നിന്ന് 55.91 കോടി രൂപയും തെലുങ്ക് പ്രേക്ഷകരിൽ നിന്ന് 11.13 കോടി രൂപയും തമിഴ് പ്രേക്ഷകരിൽ നിന്ന് 2.95 കോടി രൂപയും നേടിയ ചിത്രം ഭാഷാ അതിരുകൾക്കപ്പുറത്ത് വ്യാപകമായ പ്രശംസ നേടി.

പ്രേമലു’ വിഷുവിനു മുമ്പത്തെ വെറും 50 ദിവസങ്ങൾക്കുള്ളിൽ 66.99 കോടി രൂപയുടെ അമ്പരപ്പിക്കുന്ന ടോട്ടൽ കളക്ഷൻ നേടിയിരുന്നു. തൊട്ടടുത്ത ദിവസം ഏപ്രിൽ 12 മുതൽ ചിത്രം OTT യിൽ ലഭ്യമായിത്തുടങ്ങിയതോടെ വരുമാനവും കൂടി.  

ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version