ആഹാരമാണ് നമ്മുടെ ആരോഗ്യം. കൊളസ്ട്രോൾ, പ്രമേഹം, ബ്ലഡ് പ്രഷർ തുടങ്ങി ജീവിതശൈലീ രോഗങ്ങളും ദിവസേനെ കഴിക്കുന്ന ആഹാരവും തമ്മിൽ ബന്ധമുണ്ടെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. നോൺവെജ് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ദിവസേനയുള്ള ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്താനുമാണ് ഡോക്ടർമാർ പറയുന്നത്. പ്രത്യേകിച്ച് റെഡ് മീറ്റുകൾ വരുത്തുന്ന ആരോഗ്യപ്രശ്നങ്ങൾ കൂടി വരുന്ന കാലത്ത്.

സംഭവം 100% പച്ചക്കറിയാണ്, പക്ഷെ രുചിയും മണവും ബീഫ് റോസ്റ്റിന്റേതും, പൊളിയാണ് ഗ്രീൻ മീറ്റ്!

പൊറോട്ടയും ബീഫ് റോസ്റ്റും മലയാളി ആഘോഷിക്കുന്ന ഫുഡ്ഡാണ്. അതിന്റെ ടേസ്റ്റ് ഓർത്താൽ വായില് കപ്പലോടും. പക്ഷെ ബീഫ് എന്നും കഴിക്കാൻ പറ്റുവോ? കൊളസ്ട്രോൾ, മറ്റ് അസുഖങ്ങള് ഇവയൊക്കെ ഈ റെഡ് മീറ്റ് ഇനത്തിൽ പെട്ട ബീഫ് തിന്നാൽ വരില്ലേ എന്നൊരു പേടി പലർക്കുമുണ്ട്. എന്നാൽ ബീഫിന്റെ അതേ ടേസ്റ്റും അതേ സ്റ്റഫും നൽകുന്ന പച്ചക്കറി ഐറ്റം ഇപ്പോൾ വളരെ പ്രചാരം നേടുന്നുണ്ട്. നമ്മുടെ മലയാളി സ്റ്റാർട്ടപ് ഉണ്ടാക്കിയ നോൺവെജ് ടേസ്റ്റുള്ള വെജ് ഫു‍‍ഡ്ഡാണ്, ഗ്രീൻ മീറ്റ്.

പ്ലാന്റ് ബെയ്സ് ചെയത നൂറു ശതമാനം വെജിറ്റേറിയനാണ് ഗ്രീൻ മീറ്റ്. ടെക്സ്റ്ററൈസേഷൻ ടെക്നോളി ഉപയോഗിച്ചാണ് ഈ ഗ്രീൻ മീറ്റ് ഉണ്ടാക്കയിരിക്കുന്നത്. ഇറച്ചി കഴിച്ചാൽ കിട്ടുന്ന അതേ പ്രോട്ടീനും ന്യൂട്രീഷണൽ കണ്ടന്റും ഉണ്ട്, മാത്രമല്ല, നല്ല ഇറച്ചിക്കറിയുടെ മണവും ടേയ്സ്റ്റും കിട്ടുകയും ചെയ്യും. ഫുഡായി നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറകളിൽ നിന്ന് തന്നെയാണ് ഗ്രീൻ മീറ്റ് ഉണ്ടാക്കിയിരിക്കുന്നത്. തെർമോമെക്കനിക്കൽ പ്രൊസസ് ഉപയോഗിച്ചാണ് വെജിറ്റേറിയന്, ഇറച്ചിക്കറിയുടെ സ്വാദും മണവും ഉണ്ടാക്കുന്നത്. മാത്രമല്ല, ഈ ഇറച്ചിയിൽ കൊളസ്ട്രോളില്ല, ട്രാൻസ്ഫാറ്റില്ല, ആന്റിബയോട്ടിക്കില്ല, ഹോർമോണില്ല. സേയ്ഫാണ്, ടേസ്റ്റും നമ്മുടെ ഇഷ്ടവും നഷ്ടപ്പെടുത്താതെ ഇറച്ചിക്കറികഴിക്കാൻ ആഗ്രഹമുള്ളവർക്കായി

കോഴിക്കോട് IIM-ൽ വെച്ച് സുഹൃത്തുക്കളായ ധീരജും, ഉണ്ണികൃഷ്ണനും ആണ് ഗ്രീൻ മീറ്റിന്റെ ഫൗണ്ടേഴ്സ്. 100% പ്ലാന്റ് ബെയ്ഡ്സ് മീറ്റ് സബ്സ്റ്റിറ്റ്യൂട്ട് എന്നാണ് ഈ ഫുഡ്ഡിന് ഇവർ നൽകുന്ന ഗ്യാരണ്ടി. റെഡി ടു കുക്ക് ആയ Greenmeat meat-like chunks, റെഡി ടു ഈറ്റ് ആയ Pepper Greenmeat, Greenmeat Roast എന്നിവയാണ് പ്രൊ‍ഡക്റ്റുകൾ.

പ്രസർവേറ്റീവസ് ഒന്നും ചേർത്തിട്ടില്ലന്ന് മാത്രമല്ല, അമിനോ ആസിഡ്സും, സിങ്കും വിറ്റമിൻ B12 ഉൾപ്പെടെയുള്ള പോഷകങ്ങളും ഇതിലുണ്ട്. ഇറച്ചിക്കറിയുണ്ടാക്കുന്ന പോലെ തന്നെ ഉണ്ടാക്കാം. പച്ചക്കറികളിൽ നിന്നാണ് ഗ്രീൻ മീറ്റ് ഉണ്ടാക്കുന്നത് എന്നതിനാൽ കൃഷി പ്രോത്സാഹിപ്പിക്കപ്പെടും എന്നതും മേന്മയാണ്.

ഓൺലൈനായി വാങ്ങാം നേരിട്ടും ആമസോണിലും
https://shop.thegreenmeat.com
Also available in Amazon. Just search for “Greenmeat”

Explore Green Meat, a 100% plant-based meat substitute developed by a Malayali startup, offering a non-veg taste without compromising health. Learn how it addresses concerns related to cholesterol and lifestyle diseases.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version