ക്രിക്കറ്റിലെ ബിസിനസ് പടുത്തുയർത്തി കാവ്യ മാരൻ

ഐപിഎൽ സീസണിൽ തരംഗം സൃഷ്‌ടിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് സിഇഒ കാവ്യ മാരൻ ചില്ലറക്കാരിയൊന്നുമല്ല.  ബിസിനസിൽ അഗ്രഗണ്യ.  മാരൻ കുടുംബത്തിൽ ജനിച്ച കാവ്യ, 33-ലധികം പ്രാദേശിക ചാനലുകളുള്ള ദക്ഷിണേന്ത്യയിലെ  സൺ ഗ്രൂപ്പ്  ഉടമ   കലാനിധി മാരൻ്റെ മകളാണ്. പിതൃ സഹോദരൻ ദയാനിധി മാരൻ മുൻ കേന്ദ്ര മന്ത്രിയായിരുന്നു.

വ്യവസായി കലാനിധി മാരൻ്റെ മകൾ എന്ന നിലയിൽ  കാവ്യ മാരൻ ക്രിക്കറ്റ് സമൂഹത്തിൽ പരിചിതമായ മുഖം മാത്രമല്ല, ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ   ഫ്രാഞ്ചൈസികളിലൊന്നായ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ സിഇഒയും സഹ ഉടമയുമാണ്. 2018ൽ സിഇഒ ആയി ചുമതലയേറ്റതു മുതൽ സൺറൈസേഴ്‌സ് ഹൈദരാബാദിൻ്റെ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രേരക ശക്തിയാണ് കാവ്യ. സ്‌പോർട്‌സിനോടുള്ള കാവ്യയുടെ അഭിനിവേശവും, സൂക്ഷ്മമായ ബിസിനസ്സ് മിടുക്കും ഫ്രാഞ്ചൈസിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചു.

ഫോർബ്സ് പട്ടിക  പ്രകാരം  19,232 കോടി രൂപയുടെ ആസ്തിയുള്ള കലാനിധി മാരൻ മാധ്യമ, ബിസിനസ് സർക്കിളുകളിൽ ഒരു ശക്തമായ സാന്നിധ്യമാണ് .കാവ്യയുടെ സ്വകാര്യ ആസ്തി ഏകദേശം 409 കോടി രൂപയാണ്.  

ചെന്നൈയിലെ സ്റ്റെല്ല മോറിസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം കാവ്യ മാരൻ  യുകെയിലെ വാർവിക്ക് ബിസിനസ് സ്‌കൂളിൽ നിന്ന്  എംബിഎ ബിരുദം നേടി. പിന്നീട്  കാവ്യ ഐപിഎൽ ഫ്രാഞ്ചൈസി നേതൃനിരയിലെത്തുകയും,  സൺ ഗ്രൂപ്പിൻ്റെ ബിസിനസ്സ് സംരംഭങ്ങളിൽ കാര്യമായ  സംഭാവന നൽകുകയും ചെയ്യുന്നു.

The rise of Kaviya Maran, CEO of SunRisers Hyderabad, from her influential family background to her commitment to bridging business and sports, inspiring leaders and enthusiasts alike.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version