കൊച്ചി ഐടി മേഖലയ്ക്ക് പുതിയ അനുഭവമായിരിക്കും ലുലുവിന്റെ ട്വിൻ ടവറുകൾ. 1,400 കോടി ചെലവിട്ട് ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു.  12.74 ഏക്കറില്‍ 33 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായി വരുന്ന ലുലു ഇരട്ട ടവറിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ ആണ് ഒരുങ്ങുന്നത്.

അത്യന്താധുനിക നിലവാരത്തിലുള്ള റീട്ടെയിൽ സ്പേസുകൾ, ഫുഡ് കോർട്ടും, കഫേകളും, ജിമ്മും അടക്കമുള്ള സൗകര്യങ്ങൾ എന്നിവയൊക്കെയുള്ള  ഇരട്ട ടവറിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 97 ശതമാനവും പൂര്‍ത്തിയായി. ഒക്ടോബര്‍-നവംബറോടെ ഇരട്ട ടവറുകള്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

153 മീറ്ററാണ് ടവറിന്റെ ഉയരം. മുപ്പതിനായിരം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റുന്ന സ്‌പേസാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 1,400 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ പലതും ഇതിനകം തന്നെ ഇവിടെ വർക്കിങ് സ്പേസ് ബുക്ക് ചെയ്തിട്ടുണ്ട്.

2,000ത്തോളം സീറ്റുകളുള്ള ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള ക്രഷ് സൗകര്യം, ജിം, റീറ്റെയ്ല്‍ സ്‌പേസ്, കഫേ, ഇലക്‌ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഡാറ്റ സെന്റര്‍ സൗകര്യം, മാലിന്യ സംസ്‌കരണ പ്ലാന്റ്, മഴവെള്ള സംഭരണി തുടങ്ങിയവയെല്ലാം ഇരട്ട ടവറുകളിലുണ്ടാകും.

കാര്‍ പാര്‍ക്കിംഗ് പരിമിതികള്‍ ഒഴിവാക്കാനായി 3000ത്തില്‍ പരം കാറുകള്‍ക്കുള്ള റോബോട്ടിക് കാര്‍പാര്‍ക്കിംഗ് സൗകര്യമാണ് മറ്റൊരു പ്രത്യേകത. പല നിലകളിലായി കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതു പോലെ വിവിധ റാക്കുകളിലായി കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും.

The upcoming Lulu Twin Towers in Kochi Smart City, set to revolutionize the IT sector in Kerala. With state-of-the-art facilities and ample workspace, these twin towers promise to accommodate thousands of IT professionals and multinational companies.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version