ഇൻഡിഗോയുടെ പേറ്റൻ്റ് ബ്രാൻഡായ ഇൻ്റർ ഗ്ലോബ് എൻ്റർപ്രൈസസ്, ഇന്ത്യയിൽ എയർ ടാക്സി സേവനം ഉടൻ ആരംഭിക്കും. ഡൽഹി-ഗുഡ്ഗാവ് എയർ ടാക്സി സർവീസ് ഉടൻ ആരംഭിക്കാൻ indigo തയാറായി കഴിഞ്ഞു. ഡൽഹിയിലെ കൊണാട്ട് പ്ലേസിനും ഹരിയാനയിലെ ഗുഡ്ഗാവ് റൂട്ടിനുമിടയിൽ 2026-ൽ സർവീസ് ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്.
യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷൻ രാജ്യത്ത് ഇന്‍ഡിഗോക്ക് 200 ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് വിമാനങ്ങൾ നൽകുമെന്നും ഈ വിഭാഗത്തിൽ 1 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും റിപ്പോർട്ടുണ്ട്. 30-40 മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യപ്പെടുന്ന ബാറ്ററി സജ്ജീകരണത്താൽ ഈ വിമാനങ്ങൾ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംയുക്ത സംരംഭം മുംബൈയിലും ബംഗളൂരുവിലും സമാനമായ സേവനങ്ങൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുഎസ് റെഗുലേറ്റർ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനുമായി കമ്പനി ചർച്ചകൾ നടത്തി വരികയാണെന്നും വിമാനങ്ങൾക്കായുള്ള സർട്ടിഫിക്കേഷൻ നടപടികൾ പുരോഗമിച്ച ഘട്ടത്തിലാണെന്നും ആർച്ചർ ഏവിയേഷൻ സ്ഥാപകനും സിഇഒയുമായ ആദം ഗോൾഡ്സ്റ്റൈൻ അറിയിച്ചു.
എയർ ടാക്സി വഴിയുള്ള യാത്രയ്ക്ക് ഏകദേശം 2,000 മുതൽ 3,000 രൂപ ചിലവ് പ്രതീക്ഷിക്കുന്നു, ലക്ഷ്യസ്ഥാനത്ത് എത്താൻ 7 മിനിറ്റ് മാത്രമേ എടുക്കൂ. യാത്രയിൽ നാല് യാത്രക്കാർക്ക് സേവനം നൽകാൻ ടാക്സിക്ക് കഴിയും. അതേസമയം റോഡിലൂടെ പരമാവധി 27 മുതൽ 30 കിലോമീറ്റർ വരെ യാത്ര ചെയ്യുവാൻ 90 മിനിറ്റ് സമയം എടുക്കും എന്നതാണ് വ്യത്യാസം .
IndiGo, under InterGlobe Enterprises, is set to revolutionize urban mobility in India with its air taxi service. With trips costing Rs 2,000 to Rs 3,000 and taking just 7 minutes, it offers a quick and convenient alternative to traditional transportation.