രാജ്യത്ത് നൈപുണ്യമുള്ള മനുഷ്യശേഷി വികസിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായി കേന്ദ്രസർക്കാരിന്റെ അപ്രൻ്റീസ്ഷിപ്പ് പരിശീലനം.
ഒരു വ്യവസായ സംരംഭത്തിന്റെ നേതൃത്വത്തിലുള്ള പ്രാക്ടീസ് ഓറിയൻ്റഡ് പരിശീലനം, ധനസഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഫലപ്രദവും കാര്യക്ഷമവുമായി നൽകുക എന്നതാണ് ലക്ഷ്യം. ഇത് മുൻനിർത്തിയാണ് കേന്ദ്രസർക്കാർ ദേശീയ അപ്രൻ്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം രാജ്യത്ത് 2016 മുതൽ നടപ്പാക്കിയത്.
സ്കീം അനുസരിച്ച് നിബന്ധനകൾക്ക് വിധേയമായി, നിശ്ചിത സ്റ്റൈപ്പന്റിൻ്റെ 25% ഇന്ത്യാ ഗവൺമെൻ്റ് പരിശീലനം നൽകുന്ന തൊഴിൽ ഉടമകളുമായി പങ്കിടും. അത് പരമാവധി ഒരു അപ്രൻ്റിസിന് പ്രതിമാസം 1500 രൂപ എന്ന തോതിലാകും. കൂടാതെ ഒരു ഫ്രെഷർ അപ്രൻ്റിസിന് പരമാവധി 7500 രൂപ എന്ന തോതിൽ അടിസ്ഥാന പരിശീലനത്തിൻ്റെ ചിലവായി അടിസ്ഥാന പരിശീലന ദാതാക്കളുമായി പങ്കിടും.
പരിശീലനങ്ങളൊന്നുമില്ലാതെ നേരിട്ട് അപ്രൻ്റിസ്ഷിപ്പ് പരിശീലനത്തിനെത്തുന്നവർക്ക്, ഈ സ്കീം പ്രകാരം തൊഴിൽ ഉടമകൾക്ക് നൽകുക പരമാവധി 500 മണിക്കൂർ പരിശീലനത്തിന് അല്ലെങ്കിൽ 3 മാസത്തേക്ക് 7500/- നിരക്കാണ്.
സ്റ്റേറ്റ് അപ്രൻ്റീസ്ഷിപ്പ് അഡ്വൈസർമാരും റീജിയണൽ ഡയറക്ടറേറ്റ് ഓഫ് അപ്രൻ്റീസ്ഷിപ്പും അതത് സംസ്ഥാനങ്ങളിൽ/പ്രദേശങ്ങളിൽ സ്കീം നടപ്പിലാക്കുന്ന ഏജൻസികളായി പ്രവർത്തിക്കും.
മാനവ വിഭവശേഷി വികസന മന്ത്രാലയത്തിൻ്റെ കീഴിലുള്ള സ്കീമിൻ്റെ പരിധിയിൽ വരുന്ന ഗ്രാജ്വേറ്റ്, ടെക്നീഷ്യൻ, ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രൻ്റീസുകൾ ഒഴികെയുള്ള എല്ലാ വിഭാഗം അപ്പ്രെന്റിസുകൾക്കും ഈ സ്കീം സഹായകമാകും.
അപ്രൻ്റീസ്ഷിപ്പ് പരിശീലനത്തിൻ്റെ നടത്തിപ്പിനായി ഓൺലൈൻ പോർട്ടൽ സുഗമമായ സേവനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.apprenticeshipindia.gov.in സന്ദർശിക്കൂ.
National Apprenticeship Promotion Scheme implemented by the Central Government to develop skilled manpower in India. Discover how the scheme provides financial support and practice-oriented training to candidates, benefiting both employers and apprentices.