ചാണ്ടീസ് വിൻഡി വുഡ്‌സ് ഏഷ്യയിലെ മികച്ചഹോട്ടൽ

ടൂറിസം സേവന മേഖലയിൽ  ഇന്ത്യക്കു തന്നെ  അഭിമാനകരമായ നേട്ടങ്ങളുമായി മൂന്നാറിലെ  ചാണ്ടീസ് വിൻഡി വുഡ്‌സ് മൂന്നാം തവണയും .
ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ 11-മതായി ചാണ്ടിസ് വിൻഡി വുഡ്‌സ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന്  ഈ നേട്ടത്തിന് അർഹമായ ഏക ഹോട്ടൽ ആണ് ചാണ്ടീസ് വിൻഡി വുഡ്‌സ്.

അമേരിക്കൻ ഓൺലൈൻ ട്രാവൽ റിവ്യൂ സൈറ്റ് ആയ ട്രിപ് അഡ്വൈസറിന്റെ ട്രിപ് അഡ്വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്സ് 2024 ലാണ് ഈ നേട്ടം. ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിലും, ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകളിലും ഒന്നാം സ്ഥാനവും ചാണ്ടീസ് വിൻഡി വുഡ്‌സിനു തന്നെ.

ഏഷ്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിൽ ഏഴാം സ്ഥാനത്തും ,  ഏഷ്യയിലെ ഏറ്റവും മികച്ച ലക്ഷ്വറി ഹോട്ടലുകളിൽ നാലാം സ്ഥാനത്തും ചാണ്ടീസ് വിൻഡി വുഡ്‌സ്. കൂടാതെ ലോകത്തിലെ ഏറ്റവും  മികച്ച 25 ആഡംബര ഹോട്ടലുകളിൽ 6-ആം സ്ഥാനവും ചാണ്ടീസ് വിൻഡി വുഡ്സ് കരസ്ഥമാക്കി.

പ്രകൃതിയോടിണങ്ങിയ ഹോട്ടല്‍, സഞ്ചാരികളെ ആകർഷിക്കുന്ന ലൊക്കേഷൻ, വൃത്തി, ട്രാവല്‍ റിവ്യു, സര്‍വീസ് മികവ് തുടങ്ങിയവ പരിഗണിച്ചാണ് മൂന്നാറിലെ ചാണ്ടീസ് വിൻഡി വുഡ്‌സ് അവാർഡ് സ്വന്തമാക്കിയത്.

വിദേശസഞ്ചാരികൾ ഉൾപ്പെടയുള്ള സഞ്ചാരികളുടെ അനുഭവങ്ങളും അവർ നൽകിയ ഉയർന്ന റേറ്റിംഗുമാണ് നേട്ടത്തിലേയ്ക്കെത്തിച്ചത്. 

Chandis Windy Woods in Munnar, Kerala, secured top honors in the 2024 TripAdvisor Travelers’ Choice Awards, ranking as India’s best hotel and among Asia’s finest luxury accommodations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version