ഭീകരവാദ സംഘടനകൾക്ക് പാകിസ്താൻ തുടർന്നും പിന്തുണ നൽകുന്നതിന്റെ പുതിയ തെളിവുകൾ നിരത്തി അവരെ വീണ്ടും നിരീക്ഷണപ്പട്ടികയായ ‘ഗ്രേ ലിസ്റ്റിൽ’ (Grey List) ഉൾപ്പെടുത്താൻ ഇന്ത്യ ആവശ്യപ്പെട്ടേക്കും. ഒക്ടോബറിലെ പ്ലീനറി യോഗത്തിൽ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷകരായ എഫ്എടിഎഫിന് (FATF) മുൻപാകെ ഇന്ത്യ വീഡിയോ അടക്കമുള്ള നിർണായക തെളിവുകൾ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുൻപ് സാമ്പത്തിക-നിയമ പരിഷ്കാരങ്ങൾ ഉറപ്പുനൽകിയതിനെ തുടർന്ന് 2022 ഒക്ടോബറിലാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നത്. എന്നാൽ പാക് മണ്ണിലെ ഭീകരപ്രവർത്തനങ്ങൾക്കും അതിനായുള്ള സാമ്പത്തിക ഇടപാടുകൾക്കും ഇപ്പോഴും കുറവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അവരെ കർശന നിരീക്ഷണത്തിന് കീഴിൽ കൊണ്ടുവരാനാണ് ഇന്ത്യയുടെ ഈ പുതിയ നീക്കം.
India is set to submit crucial evidence, including video proof, to FATF to push Pakistan back into the ‘Grey List’ over continued terror financing.