സച്ചിൻ ടെണ്ടുൽക്കറിന് 51 വയസ്സ് . ലോക ക്രിക്കറ്റ് ഇതിഹാസം എന്തൊക്കെ നേടിയെടുത്തു എന്നതിനുത്തരം “മാസ്റ്റർ ബ്ലാസ്റ്റർ” എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന സച്ചിൻ്റെ പാരമ്പര്യം, ക്രിക്കറ്റ് പിച്ചിൻ്റെ 22 വാരകളിൽ ഒതുങ്ങുന്നില്ല . ആ വളർച്ച സാമ്പത്തിക വിജയത്തിൻ്റെയും സംരംഭങ്ങളുടെയും തലങ്ങളിലേക്ക് വ്യാപിക്കുന്നു
2024 ലെ കണക്കനുസരിച്ച് 165 മില്യൺ ഡോളർ ആസ്തിയുണ്ട് സച്ചിന്.
ബ്രാൻഡ് അംഗീകാരങ്ങൾ സച്ചിൻ ടെണ്ടുൽക്കറുടെ വരുമാനത്തിൻ്റെ പ്രധാന ഭാഗമാണ്. ബ്രാൻഡുകളുമായുള്ള ഇടപാടുകളിൽ നിന്ന് അദ്ദേഹം പ്രതിവർഷം 20 മുതൽ 22 കോടി രൂപ വരെ സമ്പാദിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ബിഎംഡബ്ല്യു, അഡിഡാസ്, അൺകാഡമി തുടങ്ങിയ കമ്പനികളുമായുള്ള കൈകോർക്കൽ അദ്ദേഹത്തിൻ്റെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല ആഗോള അംഗീകാരവും നൽകുന്നു. പരസ്യലോകത്ത് അദ്ദേഹത്തിൻ്റെ തുടർച്ചയായ സാന്നിധ്യം ഈ പങ്കാളിത്തങ്ങളിൽ നിന്നുള്ള സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നു.
സച്ചിൻ ടെണ്ടുൽക്കറുടെ ബിസിനസ് താൽപ്പര്യങ്ങളും വ്യത്യസ്തമാണ്. അദ്ദേഹത്തിൻ്റെ പോർട്ട്ഫോളിയോയിൽ ട്രൂ ബ്ലൂ എന്ന ഫാഷൻ ലേബൽ ഉൾപ്പെടുന്നു . ബെംഗളൂരുവിൽ വളരെ പ്രചാരമുള്ള സച്ചിൻസ്, ടെൻഡുൽക്കേഴ്സ് എന്ന് പേരിട്ടിരിക്കുന്ന റെസ്റ്റോറൻ്റുകൾക്കൊപ്പം ഡൈനിംഗ് രംഗത്തിലും പങ്കാളിത്തമുണ്ട്. ഇവയ്ക്കപ്പുറം സ്മാർട്രോൺ ഇന്ത്യ പോലുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയാണ് അദ്ദേഹം ടെക് ലോകത്തേക്ക് ചുവടുവെച്ചത് . ഇമ്മേഴ്സീവ് ഗെയിമിംഗ് ആൻഡ് എൻ്റർടെയ്ൻമെൻ്റ് സെൻ്ററായ സ്മാഷ് എൻ്റർടൈൻമെൻ്റിലെ അദ്ദേഹത്തിൻ്റെ പങ്കാളിത്തം പുതുമകളോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത വ്യക്തമാകുന്നു . ഈ സംരംഭങ്ങൾ വരുമാനം വൈവിധ്യവത്കരിക്കുക മാത്രമല്ല ബ്രാൻഡും മൂല്യങ്ങളുമായി സച്ചിനെ ലോക പ്രശസ്തനാക്കുന്നു.
കാറുകളോടുള്ള സച്ചിൻ ടെണ്ടുൽക്കറുടെ അഭിനിവേശം പണ്ടേ പ്രസിദ്ധമാണ് .വേഗതയ്ക്കും ആഡംബരത്തിനുമുള്ളസച്ചിന്റെ അഭിരുചി പ്രതിഫലിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ള വാഹനങ്ങളുടെ ഒരു ശ്രേണിയാണ് പക്കലുള്ളത്. അവയിൽ ഫെരാരി 360 മോഡേന, ബിഎംഡബ്ല്യു i8 , നിസാൻ GTR എന്നിവയുമുണ്ട്.
സച്ചിൻ്റെ നിക്ഷേപങ്ങളിൽ റിയൽ എസ്റ്റേറ്റ് ഒരു പ്രധാന ഭാഗമാണ്. അദ്ദേഹത്തിൻ്റെ സ്വത്തുക്കളിൽ ബാന്ദ്രയിലെ 100 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവ് ഉൾപ്പെടുന്നു. ലണ്ടനിലെ ഒരു കെട്ടിട സമുച്ചയവും, മുംബൈയിലെ ബികെസിയിലെ റസ്റ്റോംജി സീസൺസിലെ ഒരു ആഡംബര അപ്പാർട്ട്മെൻ്റും ഉൾപ്പെടെ ഇന്ത്യയിലുടനീളമുണ്ട് നിരവധി സ്വത്തുക്കൾ .
സച്ചിൻ തൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്താറുണ്ട് . സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷനിലൂടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിട്ടുണ്ട്. അക്ഷയപാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള സ്കൂൾ കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നതിനും സച്ചിൻ സഹകരിച്ചിട്ടുണ്ട്.
Sachin Tendulkar’s net worth on his 51st birthday, exploring how the cricketing legend amassed his wealth through endorsements, investments, real estate, and more.