ആഗോളതലത്തിൽ ഇലക്ട്രിക് എയർ ടാക്സികളുടെ ലോഞ്ച് ത്വരിതപ്പെടുത്തുന്നതിൽ നേതൃത്വം നൽകാനൊരുങ്ങുകയുമാണ് അബുദാബി. അധികം താമസിയാതെ UAE യിൽ എയർ ടാക്സി സർവീസുകൾ പറന്നു തുടങ്ങും.നിരക്കാകട്ടെ യൂബർ മാതൃകയിൽ താങ്ങാനാകുന്നതായിരിക്കും.
ആർച്ചർ ഏവിയേഷനും അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഓഫീസും തമ്മിലുള്ള പുതിയ ‘ഫ്രെയിംവർക്ക് ഉടമ്പടി’യോടെ അടുത്തവർഷം എത്രയും വേഗതയിൽ സർവീസുകൾ ആരംഭിക്കും.
eVTOL വിമാനങ്ങൾ ഉപയോഗിച്ച് യുഎഇയിലെ പ്രധാന നഗരങ്ങൾക്കിടയിൽ എയർ ടാക്സി സർവീസുകളുടെ സാധ്യതകൾ സംബന്ധിച്ച് ചർച്ചകൾ ആരംഭിച്ചത് കഴിഞ്ഞ വർഷമാണ്. ഈ ഇലക്ട്രിക് വിമാനങ്ങൾ 2,000 അടി ഉയരത്തിൽ പറക്കും ഒരു ഫ്ലൈറ്റ് സമയം 10-30 മിനിറ്റുകൾക്കിടയിലായിരിക്കും.
ആർച്ചർ മിഡ്നൈറ്റ് വിമാനത്തിൽ ഒരു യാത്രയിൽ നാല് യാത്രക്കാർക്കും ഒരു പൈലറ്റിനും ഇരിക്കാനാകും. കാലിഫോർണിയയിലെ സാലിനാസിലുള്ള ഫ്ലൈറ്റ് ടെസ്റ്റ് ഫെസിലിറ്റിയിൽ ആർച്ചർ അതിൻ്റെ മിഡ്നൈറ്റ് പ്രോട്ടോടൈപ്പ് പതിവായി പറക്കുന്നു.
60 മുതൽ 90 മിനിറ്റ് വരെയുള്ള കാർ യാത്രകൾക്ക് പകരം 10 മുതൽ 20 മിനിറ്റ് വരെ മതി ഈ ഇലക്ട്രിക് വിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ. സുരക്ഷിതവും സുസ്ഥിരവും ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷനും, ചെലവ് കുറഞ്ഞതുമായ ഇലക്ട്രിക് എയർ ടാക്സി ഫ്ലൈറ്റുകൾ നൽകുക എന്നതാണ് ആർച്ചർ ഏവിയേഷൻ്റെ ലക്ഷ്യം.
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് വിമാനങ്ങളിൽ eVTOL aircraft സർവീസ് ആരംഭിക്കാനൊരുങ്ങുന്ന ആർച്ചർ ഏവിയേഷൻ ആവശ്യമായ നിർമ്മാണം, ലോഞ്ച് പ്രവർത്തനങ്ങൾ, പരിശീലനം എന്നിവ ഏറ്റെടുക്കും.
ഇൻ-മാർക്കറ്റ് എയർ ടാക്സി ഓപ്പറേറ്റർമാരാകാൻ ഫാൽക്കൺ ഏവിയേഷനുമായും എയർ ചീറ്റോയുമായും ആർച്ചർ പങ്കാളികളാകും. ഫാൽക്കൺ ഏവിയേഷനും എയർ ചീറ്റോയ്ക്കും എമിറേറ്റുകളിൽ ലൊക്കേഷനുകളുണ്ട്. അബുദാബിയിൽ അധിക വെർട്ടിപോർട്ട് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാൻ അബുദാബി ഇൻവെസ്റ്റ്മെൻ്റ് ഓഫീസ് ADIO മുൻകൈയെടുക്കും.
കരാർ നിലവിൽ വരുന്നതോടെ, അബുദാബിയിലുടനീളമുള്ള സ്ഥലങ്ങളിൽ മറ്റ് എയർ ടാക്സി ഓപ്പറേറ്റർമാരുമായി സഹകരിച്ച് വെർട്ടിപോർട്ടുകളുടെ വികസനത്തിന് ആർച്ചറിന് ADIO പിന്തുണ നൽകും. ആർച്ചർ സർവീസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ നഗര എയർ മൊബിലിറ്റി ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കും.
ആദ്യകാല പ്രവർത്തനങ്ങൾക്കായി നിശ്ചിത എണ്ണം eVTOL വിമാനങ്ങൾ ഉപയോഗിക്കും. നിർമ്മാണം കുതിച്ചുയരുമ്പോൾ, വിപണിയിൽ പറക്കുന്ന വിമാനങ്ങളുടെ എണ്ണം അതിനനുസരിച്ച് വർധിപ്പിക്കുമെന്ന് ആർച്ചർ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ആദം ഗോൾഡ്സ്റ്റൈൻ പറഞ്ഞു .
ആഗോളതലത്തിൽ ഇലക്ട്രിക് എയർ ടാക്സികളുടെ ലോഞ്ച് ത്വരിതപ്പെടുത്തുന്നതിൽ അബുദാബിയാണ് നേതൃത്വം നൽകുന്നതെന്ന് എഡിഐഒ ഡയറക്ടർ ജനറൽ ബദർ അൽ ഒലാമ പറഞ്ഞു.
Abu Dhabi is set to pioneer the launch of electric air taxis globally through a partnership between Archer Aviation and the Abu Dhabi Investment Office (ADIO). Learn about the plans to introduce affordable air taxi services in the UAE using eVTOL aircraft.