ധോണിയുടെ അമ്മായിയമ്മ കോടീശ്വരിയാണ്

എംഎസ് ധോണിയുടെ അമ്മായിയമ്മ ഷീല സിംഗ് അത്ര നിസ്സാരക്കാരിയൊന്നുമല്ല. ധോണി എൻ്റർടൈൻമെൻ്റിൻ്റെ വിജയത്തിന് പിന്നിലെ ചാലക ശക്തിയും ഷീല സിംഗാണ്. 800 കോടി രൂപ ആസ്തിയുള്ള ധോണി എൻ്റർടൈൻമെൻ്റ് ലിമിറ്റഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആണവർ.  

സാക്ഷി സിംഗ് ധോണിയുടെ അമ്മയും ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ അമ്മായിയമ്മയുമായ ഷീല സിംഗ് ധോണിയുടെ ബിസിനസ്സ് സംരംഭങ്ങളിലെ പ്രധാന വ്യക്തി കൂടിയാണ്. ധോണി എൻ്റർടൈൻമെൻ്റ് ലിമിറ്റഡിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എന്ന നിലയിൽ, കമ്പനിയെ വിജയത്തിലേക്ക് നയിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിക്കുന്നു.

കുടുംബത്തിനുള്ളിൽ ബിസിനസ് നിലനിർത്താനുള്ള ഒരു തന്ത്രപരമായ നീക്കത്തിൽ മഹേന്ദ്ര സിംഗ് ധോണി 2020 ൽ ഭാര്യ സാക്ഷി ധോണിയെയും , സാക്ഷിയുടെ അമ്മ ഷീല സിംഗിനെയും ധോണി എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ സിഇഒമാരായി നിയമിച്ചു. ഈ തീരുമാനം ഫലവത്തായി എന്ന് പിനീട് തെളിഞ്ഞു. അവരുടെ സംയുക്ത നേതൃത്വത്തിൽ വിജയകരമായ പ്രോജക്ടുകൾ പുറത്തിറങ്ങി, അങ്ങനെ കമ്പനി സുപ്രധാന നാഴികക്കല്ലുകൾ കൈവരിക്കുകയാണിപ്പോൾ.
 കനോയ് ഗ്രൂപ്പിൻ്റെ ബിനാഗുരി ടീ കമ്പനിയിൽ മഹേന്ദ്ര സിംഗ് ധോണിയുടെ പിതാവിനൊപ്പം ഭർത്താവ് ആർകെ സിംഗ് ജോലി ചെയ്തിരുന്ന സമയത്ത് വീട്ടമ്മയായിരുന്നു ഷീല സിംഗ്. പിന്നീട് മകൾ സാക്ഷിയ്‌ക്കൊപ്പം ധോണി എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ വിപുലീകരണത്തിലും വളർച്ചയിലും നിർണായക പങ്ക് വഹിച്ചു.

Sheila Singh, the CEO of Dhoni Entertainment Limited, and her role in driving the company’s success alongside her daughter Sakshi Singh Dhoni and son-in-law Mahendra Singh Dhoni.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version