ജർമൻ ഷിപ്പിംഗ് കമ്പനി കാർസ്റ്റൺ റെഹ്ഡറുമായി (Carsten Rehder) 62.44 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ച് ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് (GRSE). നാല് ഹൈബ്രിഡ് മൾട്ടി പർപ്പസ് കപ്പലുകളുടെ നിർമാണത്തിനായാണ് കരാർ.

കൊൽക്കത്ത യാർഡിൽ നടന്നുകൊണ്ടിരിക്കുന്ന 7500 ഡിഡബ്ല്യുടി (ഡെഡ്‌വെയ്റ്റ് ടൺ) മൾട്ടി-പർപ്പസ് വെസൽ പ്രോജക്റ്റിനെ അടിസ്ഥാനമാക്കിയാണ് കരാർ. 120 മീറ്റർ നീളവും 17 മീറ്റർ വീതിയുമുള്ള കപ്പലുകളിൽ ബാറ്ററി അസിസ്റ്റഡ് ഹൈബ്രിഡ് പ്രൊപ്പൽഷൻ, മെച്ചപ്പെട്ട ഇന്ധനക്ഷമത, ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷന്റെ (IMO) ഡീകാർബണൈസേഷൻ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന കാർഗോ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടും. ഒരൊറ്റ ഹോൾഡിൽ 7500 ടൺ ചരക്ക് കൊണ്ടുപോകാൻ രൂപകൽപന ചെയ്‌തിരിക്കുന്ന ഈ കപ്പലുകൾക്ക് ബൾക്ക്, ജനറൽ, പ്രോജക്റ്റ് കാർഗോകൾ ഉൾക്കൊള്ളാൻ കഴിയും. 

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version