യുഎഇയിൽ ലഭിച്ചതിൽ വച്ച് ഏറ്റവും ശക്തമായ മഴയിൽ ദുബായ് നഗരം മുങ്ങിയതിന്റെ ഒപ്പം ലോകത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ സർവീസുകളും വാണിജ്യവും ദിവസങ്ങളോളമാണ് സ്തംഭിച്ചത്. എങ്കിലും ദുബായ് വിട്ടു കൊടുക്കില്ല.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് അതിൻ്റെ പ്രവർത്തനം ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുന്നു. ഇതിന് 35 ബില്യൺ ഡോളർ ചിലവ് വരും. തെക്കൻ മരുഭൂമിയിലെ വിശാലമായ എയർഫീൽഡ് അടുത്ത 10 വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പ്രഖ്യാപനം ഭാവിക്കായുള്ള സ്വപ്ന പദ്ധതിയാണ്.
ദുബായ് വേൾഡ് സെൻട്രലിലെ അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് DXB വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ മാറ്റാനുള്ള പദ്ധതികൾ വർഷങ്ങളായി നിലവിലുണ്ട് .
ഇതോടെ ദുബായ് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളവും തുറമുഖവും നഗര കേന്ദ്രവും പുതിയ ആഗോള കേന്ദ്രവുമാകും.
അറേബ്യൻ പെനിൻസുലയിലെ പരമ്പരാഗത ബെഡൂയിൻ കൂടാരങ്ങളെ അനുസ്മരിപ്പിക്കുന്ന വൈറ്റ് ടെർമിനൽ സമുച്ചയത്തിൽ അഞ്ച് സമാന്തര റൺവേകളും 400 എയർക്രാഫ്റ്റ് ഗേറ്റുകളും ഉൾപ്പെടുന്നതാണ് വിമാനത്താവളമെന്ന് പ്രഖ്യാപനത്തിലുണ്ട്. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് പോലെ രണ്ട് റൺവേകൾ മാത്രമാണ് ഇപ്പോൾ വിമാനത്താവളത്തിനുള്ളത്.
ദുബായ് എയർപോർട്ട് വഴി പറക്കുന്ന യാത്രക്കാരുടെ എണ്ണം കഴിഞ്ഞ വർഷം 86.9 ദശലക്ഷമായി വർധിച്ചു. 2019 ലെ വാർഷിക ട്രാഫിക് 86.3 ദശലക്ഷം യാത്രക്കാരായിരുന്നു.
ദുബായ് എയർപോർട്ടിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം 2010-ൽ ഒരു ടെർമിനലുമായി തുറന്നു. പാൻഡമിക് സമയത്ത് എമിറേറ്റ്സിൻ്റെ ഡബിൾ ഡെക്കർ എയർബസ് A380കൾക്കും മറ്റ് വിമാനങ്ങൾക്കും പാർക്കിംഗ് സ്ഥലമായി ഇത് പ്രവർത്തിച്ചു. അതിനുശേഷം കാർഗോ, സ്വകാര്യ വിമാനങ്ങൾ എന്നിവക്കുള്ള സംവിധാനങ്ങളോടെ വിപുലീകരിച്ചു. രണ്ടുവർഷത്തിലൊരിക്കലുള്ള ദുബായ് എയർ ഷോയും ഇവിടെ നടത്തുന്നു.
Dubai’s bold move to shift operations from Dubai International Airport to Al Maktoum International Airport, creating the world’s largest aviation hub. Learn about the $35 billion project and its implications for global travel.