വേണാട് എക്സ്പ്രസ് മെയ് ഒന്നു മുതൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയാകും യാത്ര നടത്തുക. താൽക്കാലിക അടിസ്ഥാനത്തിൽ സൗത്ത് സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തിയാകും സർവീസ്. തിരുവനന്തപുരത്തു നിന്നുള്ള സർവീസ് എറണാകുളം നോർത്ത് സ്റ്റേഷനിൽ രാവിലെ 9:50 നെത്തും. അവിടെ നിന്നും പതിവ് പോലെ ആലുവ, അങ്കമാലി, ചാലക്കുടി വഴി ഷൊർണൂരിലെത്തും, തിരികെ തിരുവനന്തപുരത്തേക്കു തിരിക്കുന്ന ട്രെയിനും ഇതേ റൂട്ടിലാകും സർവീസ് നടത്തുക.
എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ ഷെഡ്യൂളിനേക്കാൾ 30 മിനിറ്റ് നേരത്തെ സർവീസ് നടത്തും. തിരിച്ചുള്ള യാത്രയിലും വേണാട് എക്സ്പ്രസ് സൗത്ത് റെയിൽവേ സ്റ്റേഷൻ ഒഴിവാക്കിയാകും യാത്ര നടത്തുക. അപ്പോൾ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും ട്രെയിൻ 15 മിനിറ്റോളം നേരത്തെ എത്തും.
പുതുക്കിയ ടൈംടേബിൾ
എറണാകുളം നോർത്ത് മുതൽ ഷൊർണൂർ വരെ:
എറണാകുളം നോർത്ത്: രാവിലെ 9:50
ആലുവ: രാവിലെ 10:15
അങ്കമാലി: രാവിലെ 10:28
ചാലക്കുടി: രാവിലെ 10:43
ഇരിങ്ങാലക്കുട: രാവിലെ 10:53
തൃശൂർ: രാവിലെ 11:18
വടക്കാഞ്ചേരി: രാവിലെ 11:40
ഷൊർണൂർ ജംക്ഷൻ: ഉച്ചയ്ക്ക് 12:25
എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ
എറണാകുളം നോർത്ത്: വൈകിട്ട് 5:15
തൃപ്പൂണിത്തുറ: വൈകിട്ട് 5:37
പിറവം റോഡ്: 5:57 pm
ഏറ്റുമാനൂർ: വൈകിട്ട് 6:18
കോട്ടയം: വൈകിട്ട് 6:30
ചങ്ങാശ്ശേരി: വൈകീട്ട് 6.50
തിരുവല്ല: രാത്രി 7:00
ചെങ്ങന്നൂർ: രാത്രി 7:11
ചെറിയനാട്: രാത്രി 7:19
മാവേലിക്കര: രാത്രി 7:28
കായംകുളം: രാത്രി 7:40
കരുനാഗപ്പള്ളി: രാത്രി 7:55
ശാസ്താംകോട്ട: രാത്രി 8:06
കൊല്ലം ജങ്ഷൻ: രാത്രി 8:27
മയ്യനാട്: രാത്രി 8:39
പറവൂർ: രാത്രി 8:44
വർക്കല ശിവഗിരി: രാത്രി 8:55
കടയ്ക്കാവൂർ: രാത്രി 9:06
ചിറയിൻകീഴ്: രാത്രി 9:11
തിരുവനന്തപുരം പേട്ട: രാത്രി 9:33
തിരുവനന്തപുരം സെൻട്രൽ : രാത്രി 10:00
The temporary exclusion of Ernakulam South Railway Station from the Venad Express schedule, affecting the Thiruvananthapuram-Shornur route.