പഴഞ്ചൻ ടെയിനുകൾ വന്ദേഭാരതിനും, കരുത്തേറിയ ഇലക്ട്രിക്ക് ഹെവി ഡ്യൂട്ടി എഞ്ചിനുകൾക്കും വഴി മാറിക്കൊടുത്ത ഇന്ത്യൻ റൂട്ടുകളിൽ ഇപ്പോൾ ട്രെയിനുകൾ കുതിച്ച് പായുകയാണ്. വന്ദേ ഭാരത് എക്സ്പ്രസ് തന്നെയാണ് ഇന്ത്യയിലെ  നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ, മണിക്കൂറിൽ 180 കി.മീ. വേഗതയെടുക്കുന്ന വന്ദേ ഭാരത് ഒപ്പം ആധുനിക സൗകര്യങ്ങളും യാത്രക്കാർക്ക് ഉറപ്പ് നൽകുന്നു. ട്രാക്കുകളുടെ ശേഷിക്കനുസരിച്ച് ചില റൂട്ടുകളിൽ വന്ദേഭാരത് വേഗത കുറച്ചാണ് സർവ്വീസ് നടത്തുന്നത്.

ഗതിമാൻ എക്സ്പ്രസ് ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനെന്ന് പേര് കേട്ടതാണ്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയെടുക്കുന്ന ഗതിമാൻ ന്യൂഡെൽഹിയിലെ നിസാമുദ്ദീനിൽ നിന്നും ത്സാൻസിയിലെ പ്രധാന സ്റ്റേഷൻ വരെയുള്ള 403 കിലോമീറ്റർ താണ്ടുന്നത് 4.5 മണിക്കൂർ മാത്രമെടുത്താണ്. ഭോപ്പാലിനെയും ന്യൂഡൽഹിയെയും ബന്ധിപ്പിക്കുന്ന ഭോപ്പാൽ ശതാബ്ദി എക്സ്പ്രസിൻ്റെ  വേഗത മണിക്കൂറിൽ 150 കി.മീ. ആണ്. മുംബൈയ്ക്കും ന്യൂഡൽഹിക്കും ഇടയിലുള്ള ഒരു പ്രീമിയർ ട്രെയിൻ ആയ മുംബൈ രാജധാനി എക്‌സ്‌പ്രസിന് ശരാശരി 140 കി.മീ. വേഗതയിൽ സർവീസ് നടത്തുന്നു. കാൺപൂർ ശതാബ്ദി എക്‌സ്പ്രസിന് മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ അതിവേഗ യാത്രാ അനുഭവം നൽകാൻ കഴിയുന്ന ശതാബ്ദി ട്രെയിനാണ്.

കൊൽക്കത്തയെയും ബിക്കാനിറിനെയും ബന്ധിപ്പിക്കുന്ന സീൽദാ തുരന്തോ എക്സ്പ്രസിൻ്റെ വേഗത മണിക്കൂറിൽ 135 കി.മീ. ആണ്. ഹൗറ രാജധാനി എക്സ്പ്രസ് കൊൽക്കത്തയ്ക്കും ന്യൂഡൽഹിക്കും ഇടയിൽ ശരാശരി 135 കി.മീ. വേഗതയെടുക്കുന്ന ട്രെയിൻ സർവ്വീസാണ്. 17 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന സ്ഥിരം സർവ്വീസാണിത്. മുംബൈ സെൻട്രൽ – അഹമ്മദാബാദ് എസി ഡബിൾ ഡെക്കർ എക്‌സ്‌പ്രസ് യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്.  മണിക്കൂറിൽ 130 കി.മീ വേഗതയിൽ എത്തുന്ന  ഡബിൾ ഡെക്കർ ട്രെയിൻ ഇന്ത്യൻ റെയിൽവയുടെ മറ്റൊരു വിസ്മയമാണ്

The fastest trains in India, including the Vande Bharat Express and Gatiman Express, revolutionizing travel with their speed and modern amenities. Explore the top high-speed trains plying on Indian routes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version