രൺബീർ കപൂറും സായ് പല്ലവിയും അഭിനയിക്കുന്ന സംവിധായകൻ നിതേഷ് തിവാരിയുടെ ‘രാമായണം’ ത്രയം ബോളിവുഡിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. മൂന്നു ഭാഗങ്ങൾ ഉള്ള രാമായണം trilogyക്കായി രൺബീർ കപൂർ 225 കോടിയും, സായ് പല്ലവി 20 കോടിയും പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്.
സന്ദീപ് റെഡ്ഡി വംഗയുടെ ആനിമൽ എന്ന ചിത്രത്തിൽ അസാധാരണമായ അഭിനം കാഴ്ചവെച്ച് കൈയടി വാങ്ങിയ ശേഷമാണ് രൺബീർ കപൂർ പുതിയ കരാറിലെത്തുന്നത്. തനിക്ക് ഇതുവരെ ചെയ്യാൻ കഴിയുമായിരുന്നതിൽ വച്ച് ഏറ്റവും മികച്ചൊരു കഥാപാത്രത്തെ ഏറ്റെടുത്തുകഴിഞ്ഞു, അത് ശ്രീരാമന്റെ വേഷമാണ്- രൺബീർ പറയുന്നു.
മൂന്ന് ഭാഗങ്ങളോട് കൂടിയ ഒരു പരമ്പര, trilogy ആയിട്ടാകും സിനിമ തിയറ്ററിലെത്തുക.
രൺബീർ കപൂറും സായ് പല്ലവിയും ശ്രീരാമനും സീതാദേവിയും ആയിട്ടുള്ള ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു . ആദ്യ കാല രാമായണത്തിലെ ഹനുമാൻ വേഷത്തിലൂടെ ജന ശ്രദ്ധ നേടിയത് ദാരാ സിംഗ് ആയിരുന്നെങ്കിൽ ആധുനിക കാലത്ത് ഹനുമാൻ്റെ പര്യായമാകുക സണ്ണി ഡിയോൾ ആകും. നിതേഷ് തിവാരിയുടെ രാമായണത്തിൽ ഹനുമാനെ അവതരിപ്പിക്കുന്നത് നടൻ സണ്ണി ഡിയോൾ ആണ്.
രാമായണം ഒന്നാം ഭാഗത്തു സണ്ണി ഡിയോളിനെ അതിഥി വേഷത്തിൽ അവതരിപ്പിക്കുമ്പോൾ, ഇതിഹാസ ത്രയത്തിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ പൂർണ്ണ സാന്നിധ്യമുണ്ടാകും.
Ranbir Kapoor’s transformation into Lord Ram in Nitesh Tiwari’s highly-anticipated Ramayana adaptation, alongside Sai Pallavi as Goddess Sita and Sunny Deol as Lord Hanuman. Explore the anticipation surrounding this cinematic epic.