ഖത്തർ എയർവേയ്സിൻ്റെ സുന്ദരിയായ പുതിയ ക്യാബിൻ ക്രൂ ആണ് സമ 2.0 (Sama 2.0) വിമാന യാത്രക്കാരുമായി സംവദിക്കാനൊരുങ്ങുകയാണ് ഈ സുന്ദരി ക്രൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്ന ഡിജിറ്റൽ ഹ്യൂമനാണ് സമ. ദുബായിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിലെ (എടിഎം) സന്ദർശകർക്ക് സമയെ കാണാനാകും. ലോകത്തിലെ ആദ്യത്തെ AI- പവർഡ് ക്യാബിൻ ക്രൂവിൻ്റെ രണ്ടാം തലമുറയിലെ ഹോളോഗ്രാഫിക് വെർച്വൽ ക്യാബിൻ ക്രൂ ആണ് ഇവർ (World’s first AI-powered digital flight attendant). സമയെ കാണാനും ആശയവിനിമയം നടത്താനും അവരുമായി ഇടപഴകാനും അവസരം ലഭിക്കും.
ഖത്തർ എയർവേയ്സ് പവലിയനിൽ മെയ് ആറുമുതൽ സമ 2.0 ഡിജിറ്റൽ ഹ്യൂമൻ ക്രൂ ഉണ്ടാകും. തത്സമയ ചോദ്യങ്ങൾക്ക് സമ 2.0 ഉത്തരം നൽകും, യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കാൻ യാത്രക്കാരെ സമ സഹായിക്കും. യാത്രക്കാരുടെ ചോദ്യങ്ങൾ, ഡെസ്റ്റിനേഷൻ എന്നിവയുമായി ബന്ധപ്പെട്ട ഉത്തരങ്ങളും സമ അനായാസേന നൽകും.
ഖത്തർ എയർവേയ്സിൻ്റെ ഉപഭോക്താക്കൾക്ക് സമ 2.0-മായി എയർലൈനിൻ്റെ ഇമ്മേഴ്സീവ് ഡിജിറ്റൽ പ്ലാറ്റ്ഫോമായ QVerse അല്ലെങ്കിൽ അതിൻ്റെ ആപ്പ് വഴി ഇന്ററാക്ട് ചെയ്യാനാകും. ഖത്തർ എയർവേയ്സ് ഈ വർഷം മാർച്ചിൽ ഐടിബി ബെർലിനിൽ ഹോളോഗ്രാഫിക് വെർച്വൽ ക്യാബിൻ ക്രൂ സമ 2.0 ലോഞ്ച് ചെയ്തിരുന്നു.
2017-ൽ ലോകത്ത് ആദ്യമായി സൗദി അറേബ്യ സോഫിയ എന്ന ഹ്യൂമനോയിഡിന് പൗരത്വം നൽകിയിരുന്നു.
Qatar Airways introduces Sama 2.0, their AI-powered digital human cabin crew, at Arabian Travel Market. Discover how Sama 2.0 interacts with passengers and answers real-time queries.