ദബാംഗ് എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിലൂടെ സൽമാൻഖാൻ മാത്രമല്ല സൂപ്പർ ഹിറ്റായി മാറിയത്, ചിത്രത്തിൽ പ്രോഡക്റ്റ് പ്ലേസ്മെന്റ് ആയി വന്ന ഒരു UPVC പൈപ്പ് കമ്പനിയും കൂട്ടത്തിൽ വളർച്ചയുടെ പടവുകൾ കയറി വ്യവസായ മേഖലയിൽ സൂപ്പർ ഹിറ്റായി. സൽമാൻ ഖാൻ കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായതോടെ Astral Limited 56,800 കോടി രൂപയുടെ ആസ്തിയുള്ളതായി മാറി. ഇന്നും തന്റെ വളർച്ചക്ക് സൽമാൻഖാനോടു നന്ദി പറയുകയാണ് ആസ്ട്രൽ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്ദീപ് എഞ്ചിനീയർ. ഇദ്ദേഹത്തിനിന്ന് 27,957 കോടി രൂപയുടെ ആസ്തിയുണ്ട്.
ആഭ്യന്തര, വ്യാവസായിക ആവശ്യങ്ങൾക്കായി പോളിമർ പൈപ്പിംഗ് സംവിധാനങ്ങൾ നിർമ്മിക്കുന്ന ആസ്ട്രൽ ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് സന്ദീപ് എഞ്ചിനീയർ. ഫോർബ്സ് ഇന്ത്യയുടെ കണക്കനുസരിച്ച്, ശതകോടീശ്വരനായ വ്യവസായിയുടെ ആസ്തി 3.35 ബില്യൺ ഡോളറാണ്, ഏകദേശം 27,957 കോടി രൂപ. ആസ്ട്രൽ പൈപ്പ്സിൻ്റെ കമ്പനിയുടെ മൂല്യം 56,800 കോടി രൂപയാണ്.
സന്ദീപ് എഞ്ചിനീയർ 1996-ൽ അദ്ദേഹത്തിൻ്റെ ജന്മനാടായ അഹമ്മദാബാദിൽ സ്ഥാപിച്ചതാണ് ആസ്ട്രൽ. ഇന്ത്യയിൽ CPVC പൈപ്പിംഗ് അവതരിപ്പിച്ചതിന് പ്രശസ്തമാണ് ആസ്ട്രൽ. ആസ്ട്രൽ സ്ഥാപിക്കുന്നതിന് മുമ്പ്, അഹമ്മദാബാദിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ പ്രോജക്ട് എഞ്ചിനീയറായാണ് സന്ദീപ് തൻ്റെ പ്രൊഫഷണൽ ജീവിതം ആരംഭിച്ചത്.
2010-ൽ സൽമാൻ ഖാൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ Dabangg ലെ സാനിദ്ധ്യത്തിന് ശേഷം ആസ്ട്രലിൻ്റെ വിൽപ്പന ഗണ്യമായി ഉയർന്നു. സൽമാൻ ഖാൻ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായതും ബിസിനസിൻ്റെ വളർച്ചയെ സഹായിച്ചു. നടൻ രൺവീർ സിംഗും ബ്രാൻഡിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദിലെ ഉദ്ഗം സ്കൂളിലാണ് സന്ദീപ് എഞ്ചിനീയർ സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. അഹമ്മദാബാദിലെ ലാൽഭായ് ദൽപത്ഭായ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടി. സന്ദീപ് എഞ്ചിനീയർ 2019-ൽ കോടീശ്വരൻമാരുടെ ക്ലബ്ബിൽ പ്രവേശിച്ചു.
Astral Limited, led by Sandeep Engineer, saw immense growth after featuring in Salman Khan’s blockbuster movie Dabangg. With a valuation of Rs 56,800 crore, the company credits its success to Salman Khan’s brand ambassadorship.