ഇന്ത്യയിലെ ആദ്യത്തെ കോടീശ്വരിയായ ഗായികയായിരുന്നു ഗൗഹർ ജാൻ. ഇപ്പോളല്ല, ഒന്നര നൂറ്റാണ്ടു മുമ്പായിരുന്നു ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഈ ഇതിഹാസ ഗായിക അരങ്ങു വാണിരുന്നത്. രാജ്യത്ത് ഗ്രാമഫോണിൽ ഒരു ഗാനം റെക്കോർഡ് ചെയ്യുന്ന ആദ്യത്തെ ഗായിക എന്ന നേട്ടവും ഗൗഹർ ജാനിന് സ്വന്തം. പക്ഷെ ഈ കോടീശ്വരി ഗായിക മരണമടഞ്ഞത് ഒരു രൂപ പോലും കൈയിലില്ലാതെയായിരുന്നു.
1873-ൽ ജനിച്ച എസ് ഗൗഹർ ജാൻ ആ കാലഘട്ടത്തിൽ ഒരു പാട്ടിന് 3000 രൂപയായിരുന്നു ഈടാക്കിയിരുന്നത്. അന്ന് 10 ഗ്രാമിന് 20 രൂപയായിരുന്ന സ്വർണ്ണത്തിൻ്റെ വില ഇന്നത്തെ സാഹചര്യത്തിൽ ഏകദേശം ഒരു കോടി രൂപയ്ക്ക് തുല്യമാണ് എന്നോർക്കുമ്പോൾ വിലമതിക്കാനാകാത്ത ഗായികയായിരുന്നു ഗൗഹർ. ഗ്രാമഫോൺ കമ്പനി ഗൗഹർ ജാനിൻ്റെ പാട്ടുകൾ റെക്കോർഡുചെയ്യുകയും പൊതുജനങ്ങൾക്ക് അവ പ്രാപ്യമാക്കുകയും ചെയ്തു. ഇതോടെ ഗൗഹറിന്റെ മയക്കുന്ന ഈണങ്ങൾ രാജ്യത്തുടനീളമുള്ള സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ട നിധിയായി മാറി.
പ്രശസ്തമായ സംഗീത ജീവിതത്തിന് മുന്നേ പോരാട്ടങ്ങളാൽ നിറഞ്ഞ പ്രക്ഷുബ്ധമായ ബാല്യമായിയിരുന്നു ഗൗഹർ ജാനിൻ്റെത് .
അർമേനിയൻ സ്വദേശിനി വിക്ടോറിയയുടെയും, ഒരു ബ്രിട്ടീഷ് പിതാവിൻ്റെയും മകളായിരുന്നു അവർ. അവൾക്ക് ആറു വയസ്സുള്ളപ്പോൾ അവളുടെ മാതാപിതാക്കൾ വേർപിരിഞ്ഞു, വെല്ലുവിളികൾ നിറഞ്ഞ ബാല്യമായിരുന്നു അവരുടേത്.
1902 മുതൽ 1920 വരെ നീണ്ടുനിന്ന ഗൗഹർ ജാനിൻ്റെ പ്രസിദ്ധമായ കരിയറിൽ പത്ത് വ്യത്യസ്ത ഭാഷകളിലായി ഏകദേശം 600 ഗാനങ്ങൾ റെക്കോർഡുചെയ്തു, സംഗീത വ്യവസായത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു. മികച്ച വിജയം ഉണ്ടായിരുന്നിട്ടും, ഗൗഹർ ജാനിൻ്റെ അവസാന നാളുകളുടെ കഥ ദയനീയമായിരുന്നു. 1930-ൽ അവരുടെ 57-ആം വയസ്സിൽ ഗൗഹർ സാമ്പത്തികമായി തകർന്നു. പിന്നീട് ദരിദ്രമായ സാഹചര്യങ്ങളിൽ അവർ മരണത്തിന് കീഴടങ്ങി.
The fascinating life of Gauhar Jaan, India’s first millionaire singer and a legendary figure in the country’s music history. Learn about her groundbreaking achievements, turbulent childhood, and lasting legacy in the music industry.