സഞ്ജയ് മഷ്രുവാല രാജിവച്ചു

മുകേഷ് അംബാനിയുടെ ജിയോ ഇൻഫോകോമിനെ  10 വർഷത്തോളം നയിച്ചിരുന്ന സഞ്ജയ് മഷ്രുവാല രാജിവെച്ചു.  റിലയൻസ് ജിയോയുടെ മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നാണ്  രാജി.  പ്രഗത്ഭനായ പ്രൊഫഷണലായ ഈ  76-കാരൻ  ധീരുഭായ് അംബാനിയുടെ കാലം മുതൽ റിലയൻസിൻ്റെ ഒരു പ്രധാന എക്സിക്യൂട്ടീവാണ്. 2023-24 കാലത്ത് ജിയോയുടെ ഏകീകൃത അറ്റാദായം 20,607 കോടി രൂപയാണ്.

ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് 19.83 ലക്ഷം കോടി രൂപ വിപണി മൂലധനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണ്. കമ്പനിയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ നിരവധി പ്രൊഫഷനലുകളുണ്ട്. അവരിൽ ചിലർ റിലയൻസ് സ്ഥാപകൻ ധീരുഭായ് അംബാനിയുടെ കാലം മുതൽ സ്ഥാപനവുമായി ബന്ധമുള്ളവരാണ്.  റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിൽ (RJIO) നിന്ന് രാജിവെക്കുന്ന അത്തരമൊരു സീനിയറാണ് സഞ്ജയ് മഷ്രുവാല.

റിലയൻസ് ജിയോയിലെ രണ്ട് എംഡിമാരിൽ ഒരാളാണ് അദ്ദേഹം. 2013 മുതൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് മഷ്രുവാല. മഷ്‌റുവാല
റിലയൻസ് കമ്പനിയുടെ നിരവധി പ്രോജക്ടുകളിലും ബിസിനസ് സംരംഭങ്ങളിലും ഏർപ്പെട്ടിട്ടുണ്ട്.

ജൂൺ 9-ന് അദ്ദേഹം ജിയോ വിടുമെന്നും, മറ്റൊരു മാനേജിംഗ് ഡയറക്ടർ പങ്കജ് മോഹൻ പവാർ തുടരുമെന്നും  ബിഎസ്ഇ ഫയലിംഗിൽ കമ്പനി അറിയിച്ചു. 2022 ജൂൺ മുതൽ മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശ് അംബാനിയാണ് റിലയൻസ് ജിയോയെ നയിക്കുന്നത്. 2014 ഒക്ടോബർ മുതൽ അദ്ദേഹം RJIL ബോർഡിൽ നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. 

Explore the resignation of Sanjay Mashruwala from Reliance Jio and its implications on India’s telecom giant, alongside the company’s recent financial performance and leadership changes.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version