ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വയറലാകുമ്പോൾ, താരത്തിന്റെ പുത്തൻ സ്റ്റൈലിന് പിന്നിലെ വികെ തരുണ്യ ശ്രദ്ധ നേടുകയാണ്. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ ത്രസിപ്പിക്കുന്ന ദീപിതി, ബ്ലൗസ് ധരിക്കാതെ ചുവന്ന സാരിയിൽ ഇക്കുറി തിളങ്ങുന്നത് തരുണ്യയുടെ കോസ്റ്റ്യൂം ഡിസൈനിലാണ്. പുതിയ സ്റ്റൈൽ സോഷ്യൽ മീഡിയ ഏറ്റെടുത്തതിന്റെ ആവേശത്തിലാണ് തരുണ്യ ഇപ്പോൾ.

വർഷങ്ങളായി സെലിബ്രിറ്റികൾക്കായി ഡിസൈൻ ചെയ്യുന്ന കോസ്റ്റ്യൂമിലൂടെ അവർക്കെല്ലാം കോൺഫിഡൻസ് പകർന്നതിന്റെ ആത്മവിശ്വാസത്തിലാണ് തരുണ്യ. സെലിബ്രിറ്റികൾക്കു  ഇണങ്ങുന്ന കോസ്റ്റ്യൂമും വേഷ രീതികളും തിരഞ്ഞെടുക്കുന്നതിലാണ് പ്രാധാന്യം. നല്ല ഡ്രസിംഗ് നൽകുന്നത് ആത്മവിശ്വാസമാണ്. ഡ്രസ് ഡിസൈനിംഗ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് അയാളെ  പ്രസന്റബിളാക്കുക എന്നതാണ്.

ഓരോരുത്തരുടെയും ശരീര ഘടന, സ്കിൻ കളർ, ചോയസ്, ഡ്രസ് പാറ്റേൺ എന്നിവ അടിസ്ഥാനമാക്കിയാണ് ഡ്രസ് സെലക്ഷൻ. ഒരാളുടെ ടോട്ടാലിറ്റി നോക്കിയിട്ടാണ് അത് പ്ലാൻ ചെയ്യുന്നത്. ഡ്രസിനൊപ്പം തന്നെ  ആക്സസറീസിനും വലിയ പങ്കുണ്ട്.

ചെറിയൊരു പരിപാടിക്ക് വേണ്ടിയുള്ള  വേഷധാരണമാണെങ്കിലും നിലവിൽ സെലിബ്രിറ്റികൾ ഏറെ ശ്രദ്ധ നൽകാറുണ്ട്. തങ്ങളുടെ വേഷവിധാനം സോഷ്യൽ മീഡിയയിൽ വരുമ്പോൾ ഉള്ള സ്വീകാര്യതയെകുറിച്ച് അവർ  അങ്ങേയറ്റം ബോധവാന്മാരാണ്. അതുകൊണ്ടു തന്നെ  കോസ്റ്റ്യൂം തെരഞ്ഞെടുപ്പും വളരെ നിർണായകമാണ് എന്ന് താരുണ്യ പറയുന്നു .

ഒരു പാട് മോഡലുകൾക്കും ആർടിസ്റ്റുകൾക്കും ഒപ്പം ജോലി ചെയ്ത തരുണ്യക്ക്, ഒരിക്കലും സെലിബ്രിറ്റികളുടെ ഒപ്പമുള്ള ജോലി  ഒരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല.അവരെല്ലാം നല്ല വെൽക്കമിംഗ് ആണെന്ന് തരുണ്യ പറയുന്നു. ചലച്ചിത്ര താരം ശ്വേതാ  മേനോന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് കൂടിയാണ് താരുണ്യ.

ഒരു സെലിബ്രിറ്റിയെ സമീപിക്കുമ്പോൾ അവർ എങ്ങനെ ആയിരിക്കും വസ്ത്ര ധാരണ ഐഡിയകളോട് പ്രതികരിക്കുമെന്ന് ആദ്യമൊക്കെ ഒരു മുൻവിധിയുണ്ടായിരുന്നു. എന്നാൽ സെലിബ്രിറ്റികളുടെ സഹകരണം കോസ്റ്റ്യും  തിരഞ്ഞെടുപ്പിൽ ഏറെ റിസൾട്ട് നൽകിയിട്ടുണ്ട്.

സ്വാസിക, ദീപ്തി സതി, ജുവൽ മേരി എന്നീ താരങ്ങളുടെ വസ്ത്ര ഡിസൈനിലും തരുണ്യ പ്രവർത്തിച്ചിട്ടുണ്ട്.  കോഴിക്കോട് സ്വദേശിയായ തരുണ്യക്ക് വസ്ത്ര ഡിസൈനിംഗ് രംഗത്ത് തന്റേതായ സംരംഭം ആരംഭിക്കാനാണ് പദ്ധതി.

VK Tarunya’s costume designs have contributed to Deepti Sati’s glamorous photoshoots, and learn about Tarunya’s plans to start her own venture in clothing designing.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version