ലക്ഷദ്വീപിനും മംഗലാപുരത്തിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ‘പരാളി’ എന്ന പേരിൽ അതിവേഗ ഫെറി ആരംഭിച്ചു.  ഇതോടെ രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള കടൽ യാത്രാ സമയം അഞ്ച് മണിക്കൂർ ലാഭിക്കാം. മഴയും, കടൽക്ഷോഭവുമില്ലെങ്കിൽ ഈ സമയത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാം.

2024 മെയ് 3 ന് ആദ്യ പരീക്ഷണ സർവീസിൽ ‘പരാളി’  ലക്ഷ ദ്വീപിൽ  നിന്ന് 160 യാത്രക്കാരെ ഏഴ് മണിക്കൂറിനുള്ളിൽ മംഗളൂരു പഴയ തുറമുഖത്തേക്ക് എത്തിച്ചു. മുമ്പ് ഇതേ യാത്ര പൂർത്തിയാക്കാൻ 13 മണിക്കൂർ എടുത്തിരുന്നു.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ലക്ഷദ്വീപ് ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി (LITDA ) ഏതാനും ട്രയൽ റണ്ണുകൾക്ക് ശേഷം മംഗലാപുരം-ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനർ സർവീസ് സ്ഥിരമാക്കും.

വൻകരയിൽ നിന്ന് എത്തിച്ചേരുന്ന ഏറ്റവും അടുത്തുള്ള തുറമുഖമായ കാഡ്മാറ്റിലെ റിസീവിംഗ് പോയിൻ്റിൽ സൗകര്യങ്ങൾ നവീകരിച്ചു. ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെത്തുടർന്ന്, കൊച്ചിയും മംഗലാപുരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ദ്വീപ് ഭരണകൂടം ഗണ്യമായ പുരോഗതി കൈവരിച്ചു.

പശ്ചിമഘട്ടത്തിലെ ഇക്കോ ടൂറിസം, വിദ്യാഭ്യാസ ടൂറിസം, ആരോഗ്യ ടൂറിസംഎന്നിവയുൾപ്പെടെ വിവിധ തരത്തിലുള്ള വിനോദസഞ്ചാരം സുഗമമാക്കുന്നതിനുള്ള ആദ്യപടിയായാണ് ഈ സംരംഭത്തെ കാണുന്നത്.

സമുദ്രജീവികളാൽ സമ്പന്നമായ 4200 ചതുരശ്ര കിലോമീറ്റർ തടാകത്താൽ ചുറ്റപ്പെട്ട 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്നതാണ് ലക്ഷദ്വീപ്. 36 ദ്വീപുകളാണ് ഇവിടെയുള്ളത്.  വിനോദ സഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും പറുദീസയാണ് ഈ സ്ഥലം. സമുദ്രജൈവവൈവിധ്യത്താലും പവിഴപ്പുറ്റുകളാലും സമ്പന്നമാണ് ഈ ദ്വീപ്.  സ്നോർക്കെലിംഗിനും ഡൈവിംഗിനും മറ്റ് ജല കായിക വിനോദങ്ങൾക്കും സമാനതകളില്ലാത്ത അവസരങ്ങളാണ് നൽകുന്നത്.

The ‘Parali’ high-speed ferry is transforming travel between Lakshadweep and Mangaluru, cutting down journey times by five hours and opening up new tourism opportunities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version