കേദാര ക്യാപിറ്റലും വെല്ലിംഗ്ടൺ മാനേജ്‌മെന്റും നയിക്കുന്ന സീരീസ് എഫ് റൗണ്ടിൽ 200 മില്യൺ ഡോളർ സമാഹരിച്ച് ഓൺ-ഡിമാൻഡ് ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായ പോർട്ടർ. 1.2 ബില്യൺ ഡോളർ മൂല്യത്തോടെ ഇന്ത്യയിലെ യൂണികോൺ സ്റ്റാർട്ടപ്പ് ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ് കമ്പനി ഇതോടെ.
2014ൽ സ്ഥാപിതമായ പോർട്ടർ, ഇൻട്രാ-സിറ്റി, ഇന്റർ-സിറ്റി ലോജിസ്റ്റിക്സ് മേഖലയിൽ പ്രവർത്തിക്കുന്നു. ഓൺ-ഡിമാൻഡ് ട്രക്കുകൾ, ഇരുചക്രവാഹനങ്ങൾ, എന്റർപ്രൈസ് ലോജിസ്റ്റിക്സ്, പാക്കേഴ്സ് ആൻഡ് മൂവേഴ്സ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2025ൽ ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ യൂണികോണാണ് പോർട്ടർ. നേരത്തെ സോഫ്റ്റ്ബാങ്കിന്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിന് ശേഷം എഐ ഫ്ലീറ്റ് സേഫ്റ്റി സ്റ്റാർട്ടപ്പായ Netradyne ഈ വർഷം ആദ്യം യൂണികോൺ ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.
Logistics startup Porter secures $200 million in Series F funding, reaching a $1.2 billion valuation and planning expansion.