തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 46 കി മി ദൂരത്തിൽ മെട്രോ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ വന്നു തുടങ്ങുകയാണോ? സംസ്ഥാന സർക്കാരിൻ്റെ പരിഗണയിലിരിക്കുന്ന 11,560.8 കോടി രൂപ ചിലവ് കണക്കാക്കിയിരിക്കുന്ന പദ്ധതിയുടെ ഡി പി ആറിന് ഉടൻ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ നിർവഹണ ഏജൻസിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് KMRL ആണ് മന്ത്രിസഭക്ക് സമർപ്പിച്ചത്. വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും നഗരവാസികളുടെ ഭാവി ഗതാഗത ആവശ്യങ്ങൾ നിറവേറ്റാനും
മെട്രോ ലക്ഷ്യമിടുന്നതായി DPR പറയുന്നു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് DPR അനുസരിച്ച് രണ്ട് ഇടനാഴികൾ ആയിട്ടാകും പദ്ധതി നടപ്പാക്കുക. പള്ളിപ്പുറത്തെ ടെക്നോസിറ്റി മുതൽ വിഴിഞ്ഞത്തിനടുത്തുള്ള പള്ളിച്ചൽ വരെ പഴയ ദേശിയ പാതയിലൂടെ നീളുന്ന ഇടനാഴി ഒന്നിന് 7,503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ NH 66 ലൂടെ നീളുന്ന കോറിഡോർ രണ്ടിന് 4,057.7 കോടി രൂപയും ധനസഹായമായി ലഭിക്കും.
സിവിൽ, ഇലക്ട്രിക്കൽ, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ ജോലികൾ, റോളിംഗ് സ്റ്റോക്ക്, പരിസ്ഥിതി സംരക്ഷണം, പുനരധിവാസ നടപടികൾ എന്നിവയ്ക്കൊപ്പം മെട്രോ റെയിൽ നിർമ്മാണത്തിൻ്റെ വിവിധ വശങ്ങൾ സമഗ്ര ബജറ്റിൽ ഉൾക്കൊള്ളുന്നു. 30.8 കിലോമീറ്റർ നീളമുള്ള ഇടനാഴി ഒന്നിൽ 25 എലവേറ്റഡ് സ്റ്റേഷനുകളും 15.9 കിലോമീറ്റർ വരുന്ന കോറിഡോർ രണ്ടിൽ കിഴക്കേക്കോട്ടയിലും കിള്ളിപ്പാലം ജംഗ്ഷനിലുമുള്ള രണ്ട് ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 13 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നു. കഴക്കൂട്ടവും കിള്ളിപ്പാലവുമാണ് കോറിഡോർ II ൻ്റെ ടെർമിനൽ സ്റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാന ഗവൺമെൻ്റിൽ നിന്ന് തത്വത്തിലുള്ള അംഗീകാരം ലഭിച്ചാൽ, കെഎംആർഎൽ റെഗുലേറ്ററി ക്ലിയറൻസിനായി അന്തിമ ഡിപിആർ സമർപ്പിക്കാൻ ഒരുങ്ങുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം അവസാനിക്കുന്ന മുറക്ക് അനുമതി നൽകുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ തുടക്കത്തിന് മുന്നോടിയായി
ഡിഎംആർസി നടത്തിയ സമഗ്രമായ ഫീൽഡ് സർവേ ഡിസംബറിൽ അവസാനിച്ചു. വരാനിരിക്കുന്ന വിഴിഞ്ഞം തുറമുഖവും, ഐടിയുമായി ബന്ധപ്പെട്ട വികസനവും, റോഡ് ഗതാഗതത്തിലെ കുതിച്ചു ചാട്ടവും കണക്കിലെടുത്ത്, സമഗ്ര മൊബിലിറ്റി പ്ലാനിൽ (സിഎംപി) വിവരിച്ചിരിക്കുന്നതുപോലെ മെട്രോ റെയിൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ.
The transformative impact of the Thiruvananthapuram Metro project on urban infrastructure, connectivity, and sustainable development in Kerala’s capital city.