ഫഹദ് ഫാസിലിൻ്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ആവേശം’   OTT പ്രീമിയറിനായി ഒരുങ്ങുകയാണ്. മെയ് 9 മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യാൻ തുടങ്ങും. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്ത്  വെറും നാലാഴ്ചയ്ക്ക് ശേഷമാണ്  സംവിധായകൻ ജിത്തു മാധവൻ്റെ ‘ആവേശം’ കൂടുതൽ പ്രേക്ഷകരെ തേടിയെത്താൻ ഒരുങ്ങുന്നത്. ചിത്രത്തിന് അനുകൂലമായ റിവ്യൂകളും, റിപ്പോർട്ടുകളും തന്നെയാണീ പെട്ടെന്നുള്ള പ്ലാറ്റ്ഫോം  മാറ്റത്തിന് കാരണം.

ഏപ്രിൽ 11 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം സെലിബ്രിറ്റികളുടെയും നിരൂപകരുടെയും ആരാധകരുടെയും കൈയ്യടി നേടി. 30 കോടി ബഡ്ജറ്റിൽ ഒരുക്കിയ  ചിത്രം ലോകമെമ്പാടും 150 കോടിക്കു പുറത്തു  വാരികൂട്ടിയെന്നാണ് റിപ്പോർട്ട്. ആദ്യ മൂന്നാഴ്ച കൊണ്ട്  72 കോടി രൂപ ചിത്രം കേരളത്തിൽ നിന്ന് തന്നെ നേടിയെടുത്തു. 2024 ൽ വമ്പൻ കളക്ഷൻ നേടുന്ന നാലാമത്തെ ചിത്രമാണ് ആവേശം.

ഫഹദ് ഫാസിലിനെ കൂടാതെ അജു, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ്, മിഥുട്ടി, സജിൻ ഗോപു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബംഗളൂരുവും പരിസരവും പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രം കേരളത്തിൽ നിന്നുള്ള മൂന്ന് യുവാക്കളുടെ ജീവിതമാണ് പറയുന്നത്.

‘രോമാഞ്ചം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ‘ആവേശം’.

Get ready for the OTT premiere of Fahadh Faasil’s blockbuster movie ‘Avesham’ on Amazon Prime Video starting May 9. Learn why the film’s sudden platform change is creating buzz.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version