കോടികളുടെ ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിൽ ഇന്ന് AI അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾക്കും, വികസനങ്ങൾക്കും ഏറെ സ്ഥാനമുണ്ട്. എന്നാൽ AI യുടെ പ്രസക്തിയും, വിപണിയും തിരിച്ചറിയുന്നിടത്താണ് ഒരു ഇന്ത്യൻ കൗമാരക്കാരിയുടെ കോടികൾ കൊയ്യുന്ന വിജയകഥ. AI ബിസിനസ് ലോകത്ത് വിജയം നേടുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച അത്തരത്തിലുള്ള ഒരു കൗമാരക്കാരിയാണ് പ്രഞ്ജലി അവസ്തി.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ മേഖലയിൽ ദീർഘവീക്ഷണമുള്ള പ്രഞ്ജലി, 2022-ൽ 16 വയസ്സുള്ളപ്പോൾ ഡെൽവ്.എഐ (Delv.AI) എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. പുതിയ ആശയങ്ങളോടെ വന്ന സ്റ്റാർട്ടപ്പിന്റെ നിലവിലെ മൂല്യം 100 കോടി കവിഞ്ഞു.
11 വയസ്സുള്ളപ്പോൾ ഇന്ത്യയിൽ നിന്ന് ഫ്ലോറിഡയിലേക്ക് താമസം മാറിയ പ്രഞ്ജലി രണ്ട് വർഷത്തെ കമ്പ്യൂട്ടർ സയൻസും മാത്തമാറ്റിക്സും പഠിച്ചു. അതിന് ശേഷം 13-ആം വയസ്സിൽ അവസ്തി ഫ്ലോറിഡ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ലാബിൽ ഇൻ്റേൺഷിപ്പ് കണ്ടെത്തി. ഈ കാലഘട്ടത്തിലാണ് Delv.AI എന്ന ആശയം ഉടലെടുത്തത്. മെഷീൻ ലേണിംഗ് പ്രോജക്റ്റുകളിൽ പ്രവർത്തിച്ച പ്രഞ്ജലി ഡാറ്റയെക്കുറിച്ചുള്ള ധാരാളം ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്.
ഡാറ്റാ എക്‌സ്‌ട്രാക്‌ഷൻ മെച്ചപ്പെടുത്തുന്നതിലും ഡാറ്റ സിലോസ് ഇല്ലാതാക്കുന്നതിലും (data extraction and eliminating data silos) AI-യുടെ ശക്തി Delv.AI പ്രയോജനപ്പെടുത്തുന്നു. ഓൺലൈൻ ഉള്ളടക്കത്തിൻ്റെ കൃത്യമായ വിവരങ്ങൾ ഫലപ്രദമായി ആക്സസ് ചെയ്യാൻ ഗവേഷകരെ സഹായിക്കുക എന്നതാണ് ഇതിൻ്റെ പ്രാഥമിക ലക്ഷ്യം.
കഴിഞ്ഞ വർഷം പ്രഞ്ജലിയുടെ സ്റ്റാർട്ടപ്പ് 3.7 കോടി രൂപയുടെ ഫണ്ടിംഗ് വിജയകരമായി നേടിയിരുന്നു. നിലവിൽ 100 കോടിയിലധികം മൂല്യമുള്ള കമ്പനിക്ക് 10 ജീവനക്കാരുടെ ഒരു ടീമുണ്ട്.
Meet Pranjali Awasthi, the teenage entrepreneur behind Delv.AI, a multi-billion AI startup. Learn about her journey from Florida to founding a successful company at 16.