ഇറാനിലെ യസുജ് (Yasuj) മേഖലയിൽ കനത്ത മഴ പെയ്യുന്നതിനിടെ കാറുകൾക്ക് മീതെ പെയ്തിറങ്ങിയത് മൽസ്യ മഴ. തിങ്കളാഴ്ച നടന്ന മൽസ്യ മഴയുടെ വീഡിയോ ഇപ്പോൾ വൈറലാണ്. കാറുകൾക്കിടയിൽ ആകാശത്ത് നിന്ന് നിരവധി മത്സ്യങ്ങൾ വീഴുന്നതാണ് വീഡിയോയുടെ തുടക്കം. ചെറിയ സമുദ്രജീവികളെ ഉയർത്തുന്ന വാട്ടർ സ്‌പൗട്ട് എന്ന പ്രതിഭാസമാണ് സംഭവിച്ചത്. ഈ കൗതുകകരമായ പ്രതിഭാസത്തിൽ മഴ പെയ്തത് അസാധാരണ കാഴചയായി.
ഒരു ചുഴലിക്കാറ്റ് കടലിൽ നിന്ന് മത്സ്യത്തെ കോരിയെടുത്ത് ആകാശത്തേക്ക് എറിഞ്ഞതാണ് അസാധാരണമായ പ്രതിഭാസത്തിന് കാരണമായതെന്ന് വിശ്വസിക്കപ്പെടുന്നു, അവിടെ അവ പിന്നീട് മഴക്കൊപ്പം ഭൂമിലേക്കെത്തുകയായിരുന്നു.
ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കനത്ത മഴ രാജ്യത്തെ 21 പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് കാരണമായി. ഞായറാഴ്ച മുതൽ ആരംഭിച്ച മഴയുടെ പുതിയ തരംഗം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്ന് ഇറാനിലെ കാലാവസ്ഥാ സംഘടന മുന്നറിയിപ്പ് നൽകി. കിഴക്കൻ അസർബൈജാനിലെ ഷബെസ്റ്റാർ കൗണ്ടിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന്.
Witness the extraordinary phenomenon of fish raining down on cars in Iran’s Yasuj region during heavy rains. Learn about the unique meteorological event causing this stunning occurrence.