IIT മദ്രാസിന് പൂർവ വിദ്യാർഥികളുടെ ഫണ്ടിംഗ്

പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന ഫണ്ടിങ്ങിൽ ഐഐടി-മദ്രാസ് മുന്നിട്ടു നിൽക്കുന്നു. പൂർവ്വ വിദ്യാർത്ഥികളിൽ നിന്ന് എക്കാലത്തെയും ഉയർന്ന ഫണ്ടിംഗ് ആയ 513 കോടി രൂപ സമാഹരിച്ചിരിക്കുകയാണ് IIT മദ്രാസ്.   2022-23 സാമ്പത്തിക വർഷത്തിൽ സമാഹരിച്ച 218 കോടി രൂപയിൽ നിന്ന് 135 ശതമാനം വർദ്ധനയാണ്.

 16 പൂർവ്വ വിദ്യാർത്ഥികളും 32 കോർപ്പറേറ്റ് പങ്കാളികളും അടക്കം ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു കോടിയിലധികം രൂപ നൽകുന്ന ദാതാക്കളുടെ എണ്ണം 48 ആണ്

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് (IIT MADRAS) 2023-24 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ പൂർവവിദ്യാർത്ഥികളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും വ്യക്തിഗത ദാതാക്കളിൽ നിന്നും 513 കോടി രൂപയുടെ റെക്കോഡ് ബ്രേക്കിംഗ് തുക സമാഹരിച്ചതായി പ്രഖ്യാപിച്ചു. പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും കോർപ്പറേറ്റ് പങ്കാളികളിൽ നിന്നും 717 കോടി രൂപയുടെ പുതിയ വാഗ്ദാനങ്ങളും ഇൻസ്റ്റിറ്റ്യൂട്ട് നേടിയിട്ടുണ്ട് .

ലഭിക്കുന്ന ഫണ്ടുകൾ സാങ്കേതിക ഗവേഷണത്തിനും വികസനത്തിനും ഒപ്പം ഐഐടി മദ്രാസ് ഇതിനകം നിർമ്മിച്ച സാങ്കേതികവിദ്യ സാമൂഹിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിന്യസിക്കുന്നതിനും ഉപയോഗിക്കും. കൂടാതെ, അർഹരായ വിദ്യാർത്ഥികളെ സ്കോളർഷിപ്പിനൊപ്പം പിന്തുണയ്ക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ വർദ്ധിച്ചുവരുന്ന അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനും ഇത് ഉപയോഗിക്കുന്നു.

ഇന്ത്യൻ, മൾട്ടിനാഷണൽ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള സിഎസ്ആർ ഫണ്ടുകൾക്കും ഗ്രാൻ്റുകൾക്കും പുറമെ ഐഐടി മദ്രാസ് പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും സാമൂഹിക വ്യക്തികളിൽ നിന്നുമാണ് ഫണ്ട് സമാഹരിച്ചത്.

അക്കാദമിക് വളർച്ചയ്ക്ക് ഫണ്ടിംഗ് അനിവാര്യമാണ്. ധനസമാഹരണത്തിൽ പിന്തുണയ്ക്കുന്ന പൂർവ്വ വിദ്യാർത്ഥികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി കാമകോടി നന്ദി അറിയിച്ചു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version