ഇന്ത്യയുടെ ക്ലീൻ എനെർജി ട്രാൻസ്ഫർമേഷൻ ടാറ്റ പവർ (Tata Power) അദാനി ഗ്രീൻ എനെർജി (Adani Green Energy) എന്നീ രണ്ട് വമ്പൻ കമ്പനികളുടെ മത്സരം കൂടി കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലയുടെ കേന്ദ്രബിന്ദുവാകാൻ ആഗ്രഹിക്കുന്ന ഈ കമ്പനികൾ അതിനായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജ ശേഷി 500 ജിഗാവാട്ട് (GW) ആക്കാനാണ് പദ്ധതിയിടുന്നത്. ടാറ്റ പവറിന്റെ മൊത്തം ശേഷി 25.7 ജിഗാവാട്ട് ആണ്. ഇത് ഏതാണ്ട് അദാനി ഗ്രീനിന്റെ ഇരട്ടിയോളം വരും. അതേസമയം ഇതിൽ 44% മാത്രമേ പുനരുപയോഗിക്കാവുന്നതായിട്ടുള്ളൂ. ഒന്നിലധികം സംസ്ഥാനങ്ങളിൽ താപ, ജല, സൗരോർജ, വിൻഡ് മിൽ തുടങ്ങിയവയാണ് ടാറ്റ പവറിനുള്ളത്. ഉത്പാദനം, നിർമാണം, വിതരണം, ചില്ലറ വിൽപന എന്നിവയിലായി ഏറ്റവും വൈവിധ്യമാർന്ന ശുദ്ധ ഊർജ യൂട്ടിലിറ്റിയാകാനാണ് ടാറ്റ പവറിന്റെ ശ്രമം.

അതേസമയം, പുനരുപയോഗ ഊർജ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലകളിലും രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരാകാനാണ് അദാനി ഗ്രീൻ ശ്രമിക്കുന്നത്.  14.2 ജിഗാവാട്ട് സ്ഥാപിത ശേഷിയുള്ള അദാനി ഗ്രീനിന് അടുത്തിടെ 3.3 ജിഗാവാട്ട് പുതിയ പുനരുപയോഗ ഊർജ പദ്ധതികളാണ് കൂട്ടിച്ചേർത്തത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ പ്യുവർ-പ്ലേ ക്ലീൻ-എനർജി ഉത്പാദകർ കൂടിയാണ് കമ്പനി.

india’s clean energy transformation is centered on the competition between tata power and adani green, investing billions to lead the renewable energy sector.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version