ജോയ് ആലുക്കാസിന്റെ ആസ്തി എത്ര?

ഈ ഭൂമിയിലേക്ക് വരുമ്പോൾ ആരും  ഒന്നും ഒപ്പം കൊണ്ട് വരുന്നില്ല എന്ന വാക്യം അടിവരയിട്ടു പറയുന്നതാണ് ജോയ് ആലുക്കാസ് എന്ന വ്യവസായിയുടെ ജീവിതം. സ്കൂൾ പഠനം ഉപേക്ഷിച്ച ജോയ് ആലുക്കാസ് എന്ന  ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ ജ്വല്ലറി ഗ്രൂപ്പ്  ഉടമയുടെ  ആസ്തി 36700 കോടി രൂപയാണ്. സ്‌കൂൾ പഠനം ഉപേക്ഷിച്ച് കുടുംബത്തിൻ്റെ ആദ്യത്തെ അന്താരാഷ്ട്ര സ്റ്റോർ സ്ഥാപിക്കുന്നതിനായി 1987-ൽ അദ്ദേഹം മിഡിൽ ഈസ്റ്റിലേക്ക് ചേക്കേറുകയായിരുന്നു. മൾട്ടി-നാഷണൽ ജ്വല്ലറി റീട്ടെയിൽ ശൃംഖലയായ ജോയ് ആലുക്കാസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിൻ്റേത് അത്തരം ഒരു പ്രചോദനാത്മക വിജയഗാഥയാണ്.

100 സമ്പന്നരായ ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയിൽ  ജോയ് ആലുക്കാസ് 50-ാം റാങ്കോടെ ഇന്ത്യയിലെ ഏറ്റവും ധനികനായ ജ്വല്ലറി ഉടമയായി മാറി. അദ്ദേഹത്തിൻ്റെ ആസ്തി 4.4 ബില്യൺ ഡോളറാണ്. അദ്ദേഹത്തിൻ്റെ പിതാവ് വർഗീസ് ആലുക്കാസ് 1956-ൽ കേരളത്തിലെ തൃശ്ശൂരിൽ ആദ്യത്തെ ജ്വല്ലറി ആരംഭിച്ചു. 2007-ൽ അദ്ദേഹം ചെന്നൈയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ, ഡയമണ്ട് ജ്വല്ലറി ഷോറൂം “ഡയമണ്ട് കേവ്” സ്ഥാപിച്ചു. ഇന്ന്  9000-ത്തിലധികം ജീവനക്കാരും,  ഇന്ത്യയിലുടനീളം 100 ഉം, വിദേശത്തു 60 ഉം ലൊക്കേഷനുകളുണ്ട് ജോയ്ആലുക്കാസിന്.

2023 സാമ്പത്തിക വർഷത്തിൽ ജോയ്ആലുക്കാസ് 14,513 കോടി രൂപയുടെ വിറ്റുവരവും 899 കോടി രൂപ അറ്റാദായവും നേടി. ഇന്ത്യയിലെ ഷോറൂമുകൾ 130 ആയി വികസിപ്പിക്കാനും ഉത്തരേന്ത്യയിൽ അതിൻ്റെ സാന്നിധ്യം വർദ്ധിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. ഭാര്യ ജോളി ജോയ് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ്റെ മാനേജിംഗ് ഡയറക്ടറും മകൻ ജോൺ പോൾ ആഗോള ജ്വല്ലറി വ്യവസായത്തിൻ്റെ മാനേജിംഗ് ഡയറക്ടറുമാണ്.

The remarkable journey of Joy Alukas, from a school dropout to India’s richest jewelry owner, with a net worth of Rs 36,700 crores and a thriving multinational jewelry retail chain.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version