50 വർഷങ്ങൾക്കു ശേഷം‌ തിരുവനന്തപുരം-ചെന്നൈസർവീസ്

കൊച്ചി നഗരത്തിൽ പരിഗണനയിലിരിക്കുന്ന ലൈറ്റ്‌ട്രാം മെട്രോ  തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കാൻ സാദ്ധ്യതകൾ തേടുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്.

മെട്രോ സംവിധാനത്തേക്കാൾ ചെലവ് കുറഞ്ഞ ഒരു ബഹുജന ഗതാഗത സംവിധാനമാണ് ലൈറ്റ്‌ട്രാം മെട്രോ.  അവ കൂടുതൽ സുസ്ഥിരവും ചെലവ് കുറഞ്ഞതും ആണ്.   ലൈറ്റ്‌ട്രാമുകൾ റോഡ് ലെവൽ, എലിവേറ്റഡ്, അണ്ടർഗ്രൗണ്ട് മെട്രോ റെയിൽ സംവിധാനങ്ങൾക്ക് സമാന്തരമായി പ്രവർത്തിപ്പിക്കാം. 25 മീറ്റർ നീളമുള്ള മൂന്ന് കോച്ചുകളുള്ള ലൈറ്റ് ട്രാമിൽ 240 പേർക്ക് യാത്ര ചെയ്യാം. ഇലക്ട്രിക് ഹൈബ്രിഡ് ട്രാമുകൾ ആറ് മിനിറ്റിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്ത് 45 കിലോമീറ്റർ സഞ്ചരിക്കും.  

 ലൈറ്റ്‌ട്രാം മെട്രോയുടെ മറ്റൊരു നേട്ടം, പ്ലാറ്റ്‌ഫോമിലെത്താൻ യാത്രക്കാർക്ക്  പടികൾ കയറേണ്ടതില്ല എന്നതാണ് . യാത്രക്കാർക്ക്  റോഡിൽ നിന്ന് ലൈറ്റ്‌ട്രാമിൽ കയറാം. കൊച്ചി നഗരത്തിന് നിരവധി  ക്രോസ് ജംഗ്ഷനുകൾ ഉണ്ട് എന്നത് മാത്രമാണ് വെല്ലുവിളി. ഇതൊരു ഇൻ്റലിജൻ്റ് ട്രാൻസ്പോർട്ട് സിഗ്നലിംഗ് സംവിധാനമല്ല .

തിരുവനന്തപുരം, കൊച്ചി  നഗരങ്ങളിലെ മെട്രോ റൂട്ടുകളിൽ അർബൻ മാസ് ട്രാൻസിറ്റ് കമ്പനി ലിമിറ്റഡ് (UMTC) സാധ്യതാ പഠനം നടത്തുമെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോൾ നിലവിലെ മെട്രോ  റെയിലിനു ഫണ്ട് ലഭിക്കുന്നത് വെല്ലുവിളിയാണ്. ഒരു മെട്രോ റെയിൽ നിർമിക്കുന്നതിന്  കൂടുതൽ സമയമെടുക്കും. ആ അവസ്ഥയിൽ  ലൈറ്റ്‌ട്രാം കൂടുതൽ താങ്ങാനാകുന്നതാണ്. കാരണം അത് വരും തലമുറയ്ക്ക് സാമ്പത്തിക ബാധ്യത വരുത്തില്ല.
 
നിലവിൽ നടത്തിയ DPR അനുസരിച്ച് നിർദ്ദിഷ്ട തിരുവനന്തപുരം മെട്രോ ദൈർഖ്യം 45 കിലോമീറ്ററാണ്. ഒരു കിലോമീറ്ററിന് 250 കോടി രൂപയാണ് മെട്രോ റെയിൽ നിർമാണത്തിന് ചെലവ്. ലൈറ്റ്‌ട്രാമിന് ഇത് നാലിലൊന്ന് ചിലവിൽ യാഥാർഥ്യമാക്കാനാകും.

മെട്രോ സാധ്യമല്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് കൊച്ചിയിൽ ലൈറ്റ്‌ട്രാം മെട്രോയും കെഎംആർഎൽ ആസൂത്രണം ചെയ്യുന്നുണ്ട്.

ബ്രിസ്‌ബേനിലും ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ലൈറ്റ്‌ട്രാം സേവനം നടപ്പിലാക്കിയ സ്വിസ് ആസ്ഥാനമായുള്ള HESS ഗ്രീൻ മൊബിലിറ്റി, എംജി റോഡ്-തേവര-മറൈൻ ഡ്രൈവ് ലൂപ്പിനെക്കുറിച്ച് ഒരു സാധ്യതാ റിപ്പോർട്ട് സമർപ്പിച്ചു. മട്ടാഞ്ചേരി, ഫോർട്ട്‌കൊച്ചി, ഇടപ്പള്ളി-അരൂർ എലിവേറ്റഡ് ബൈപാസ് എന്നിവയെ കുറിച്ചുള്ള പഠനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ബെഹ്‌റ പറഞ്ഞു.
 
കൊച്ചി നഗരത്തിലെ ഇടുങ്ങിയ റോഡുകളിൽ ലൈറ്റ്‌ട്രാം കൂടുതൽ പ്രാവർത്തികമാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.  ഒരു ലൈറ്റ്‌ട്രാമിന് ആവശ്യമായ റോഡിൻ്റെ ഏറ്റവും കുറഞ്ഞ വീതി 18 മീറ്ററാണ്.  ഒരു മെട്രോ റെയിലിനേക്കാൾ കുറച്ച് ഭൂമി മാത്രമേ  ഏറ്റെടുക്കേണ്ടതുള്ളൂ. വളഞ്ഞ പാതകളിലും ഇതിന് പ്രവർത്തിക്കാൻ കഴിയും .

The feasibility of implementing Lighttram Metro in Thiruvananthapuram and Kozhikode as a sustainable and cost-effective mass transit system. Learn about the advantages and plans by Kochi Metro Rail Limited (KMRL) for this innovative transportation solution.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version