ഒരുകാലത്ത് മുകേഷ് അംബാനി, ഗൗതം അദാനി അടക്കം ശതകോടീശ്വരന്മാരേക്കാൾ സമ്പന്നനായിരുന്നു റെയ്മണ്ട് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്ന വിജയ്പത് സിംഘാനിയ. ക്ഷെ ഇന്ന് വിജയ്പത് സിംഘാനിയ കഴിയുന്നത് വാടക ഫ്ലാറ്റിൽ. അദ്ദേഹത്തിന്റെ മകൻ ഗൗതം സിംഘാനിയ ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ റെയ്മണ്ട് ഗ്രൂപ്പിന് ഏകദേശം 14280 കോടി രൂപയുടെ വിപണി മൂലധനമുണ്ട്. അതി സമ്പന്നനായിരുന്ന വിജയ്പത് സിംഘാനിയ കമ്പനിയുടെ എല്ലാ ഓഹരികളും മകൻ ഗൗതമിന് നൽകിയതോടെ മകനുമായുള്ള ബന്ധം വഷളായി. ഇത് അദ്ദേഹത്തിൻ്റെ പതനത്തിൻ്റെ തുടക്കമായിരുന്നു. ഒരു ഘട്ടത്തിൽബന്ധം വളരെ വളരെ വഷളായതോടെ വിജയപതിനെ ഗൗതം വീട്ടിൽ നിന്ന് പുറത്താക്കി.
ചെറുപ്പം മുതലേ വിജയ്പത് സിംഘാനിയ കുടുംബ കലഹത്തിൽ അകപ്പെട്ടിരുന്നു. തൻ്റെ രണ്ട് ആൺമക്കൾക്കിടയിൽ റെയ്മണ്ട് ഗ്രൂപ്പിനെ വിഭജിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചുതുടങ്ങിയതോടെ തർക്കങ്ങളും രൂക്ഷമായി. അദ്ദേഹത്തിൻ്റെ മക്കളിലൊരാളായ മധുപതി സിംഘാനിയ കുടുംബബന്ധം വിച്ഛേദിച്ചു സിംഗപ്പൂരിലേക്ക് മാറി. തൻ്റെ ജീവിത നിലവാരം നിലനിർത്താനും മാന്യമായ ജീവിതം നയിക്കാനും താൻ ഇപ്പോൾ പാടുപെടുകയാണെന്ന് ഒരു അഭിമുഖത്തിൽ വിജയ്പത് സിംഘാനിയ സൂചിപ്പിച്ചിരുന്നു.
1944-ൽ പിതാവ് എൽ കെ സിംഘാനിയയ്ക്കൊപ്പം ചേർന്നാണ് വിജയ്പത് സിംഘാനിയ റെയ്മണ്ട് ഗ്രൂപ്പ് സ്ഥാപിച്ചത്. ഒരു ചെറിയ വസ്ത്ര മില്ലായി ആരംഭിച്ച കമ്പനി ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്യൂട്ട് നിർമ്മാതാക്കളാണ്. റെയ്മണ്ട് ചെയർമാൻ സ്ഥാനം ഗൗതമിന് കൈമാറിയതോടെ അച്ഛൻ വിജയപത് സിംഘാനിയ ഗ്രൂപിലുണ്ടായിരുന്ന അധികാരങ്ങളിൽ നിന്നും പൂർണമായും പുറത്തായി.
കഴിഞ്ഞ ഡിസംബറിലാണ് ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോഡിയും തമ്മിലുള്ള വിവാഹന മോചന തർക്കങ്ങൾ വാർത്തയായത്. ഗൗതം സിംഘാനിയയുടെ 11,660 കോടി രൂപയുടെ സ്വത്തുക്കളുടെ ഭൂരിഭാഗത്തിനും അവകാശം തനിക്കും മക്കൾക്കുമാണെന്ന് നവാസ് മോദി വാദിച്ചു. ഗൗതംസിംഘാനിയ അക്രമിക്കുമെന്നും നവാസ് മോദി ആരോപിച്ചു. കുടുംബത്തിന്റെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനും കൈമാറുന്നതിനുമായി ഒരു കുടുംബ ട്രസ്റ്റ് സ്ഥാപിക്കാം എന്നായിരുന്നു ഗൗതം സിംഘാനിയയുടെ നിലപാട്. നിർദ്ദേശപ്രകാരം, അദ്ദേഹം ഏക മാനേജിംഗ് ട്രസ്റ്റിയായി പ്രവർത്തിക്കും, അദ്ദേഹത്തിന്റെ മരണശേഷം സ്വത്തുക്കൾ അനന്തരാവകാശികൾക്ക് കൈമാറാം എന്ന നിർദേശം പക്ഷെ നവാസ് മോഡി അംഗീകരിച്ചിട്ടില്ല. ഇതൊടെ ഗൗതം സിംഘാനിയയുടെ 11,660 കോടി രൂപയുടെ സ്വത്തുക്കളിലെ അനിശ്ചിതത്വം തുടരുകയാണ്. ഒപ്പം ലോകത്തെ ഏറ്റവും വലിയ സ്യുട്ട് നിർമാതാക്കളുടെ ഭാവിയും അനിശ്ചിത്വത്തിലാണ്.
The contrasting journeys of Vijaypat and Gautam Singhania, from the pinnacle of wealth and empire to familial discord and divergent fortunes, shedding light on the complexities of family dynamics and the capricious nature of wealth.