തിരുവനന്തപുരത്ത് നിന്ന് അങ്കമാലിയിലേക്ക് അതിവേഗ പാത നിർമിക്കാനുള്ള പദ്ധതിക്ക് വേഗതയേറുന്നു. തിരുവനന്തപുരം റിങ് റോഡ് മുതൽ അങ്കമാലി ബൈപാസ് വരെ നീളുന്ന ഈ 205 കിലോമീറ്റർ പാതയ്ക്കായി 950 ഹെക്ടർ ഭൂമി ഏറ്റെടുക്കും. നിലവിൽ നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേക്ക് സമാന്തരമായിട്ടാകും ഈ അതിവേഗ പാത.
നെടുമങ്ങാട്, കൊട്ടാരക്കര, പുനലൂർ തുടങ്ങി വിവിധ താലൂക്കുകളിൽ നിന്നാണ് ഭൂമി ഏറ്റെടുക്കുന്നത്. പുതിയ അലൈൻമെൻ്റിലൂടെ ജനവാസ മേഖലകൾ പരമാവധി ഒഴിവാക്കാനാണ് അധികൃതരുടെ പദ്ധതി.
കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ് ഈ സംവിധാനത്തിൽ കേരളത്തിലെ ആദ്യ പാത. ഈ പദ്ധതി 2047 ഓടെ 50,000 കിലോമീറ്റർ നിയന്ത്രിത-ആക്സസ് ഹൈവേകൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്ന റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിൻ്റെ വിഷൻ 2047 ൻ്റെ ഭാഗമാണ്. ഭാരത് മാല പദ്ധതിക്ക് പകരമുള്ള ഈ പദ്ധതിയിൽ കേരളം ഭാഗമാകും.
ജിപിഎസ് കേന്ദ്രീകൃതമായ, സഞ്ചരിക്കുന്ന ദൂരത്തെ അടിസ്ഥാനമാക്കിയാണ് ടോൾ സംവിധാനം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച ഈ സംവിധാനത്തിൽ കേരളത്തിൽ ആദ്യമായി പ്രവർത്തിക്കുന്നത് കോഴിക്കോട്-പാലക്കാട് ദേശീയപാതയാണ്.
The latest developments in the project to build an expressway from Thiruvananthapuram to Angamaly, spanning 205 km and aiming to improve connectivity in Kerala.