ഈ വർഷത്തെ മാതൃദിന ആഘോഷങ്ങളുടെ ഭാഗമായി മോംപ്രണേഴ്സിൻ്റെ ശ്രദ്ധേയമായ സംരംഭക യാത്രയെ ആദരിക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. “Building a Business Vs Building a Generation” എന്ന തലക്കെട്ടിലാണ് Crink.App പങ്കാളിത്തത്തോടെ സ്റ്റാർട്ടപ്പ് മിഷൻ പരിപാടി സംഘടിപ്പിക്കുക . ഈ ഇവൻ്റിൽ നിരവധി വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിവിധ സെഷനുകൾ അവതരിപ്പിക്കും..
മെയ് 17 ന് കളമശ്ശേരി ISC യിൽ വച്ച് വൈകുന്നേരം 05.00PM മുതൽ 06.30PM വരെയാകും പരിപാടി
Entrepreneurial Mom Life: വിശദമായ ചർച്ച
പേരന്റിംഗും സംരംഭകത്വവും തമ്മിൽ സന്തുലിതമാകുമ്പോൾ അറിഞ്ഞിരിക്കേണ്ട മുൻഗണനകൾ
സംരംഭകത്വത്തിൻ്റെ തിരക്കിനിടയിലും എങ്ങിനെ രക്ഷാകർത്താവെന്ന നിലയിലുള്ള ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാം
സന്തോഷകരമായ മാതൃത്വം കൊണ്ട് മാനസിക ക്ഷേമത്തെ പരിപോഷിപ്പിക്കുന്നതെങ്ങനെ
മാതൃത്വത്തിന് കുറവുവരാതെതെന്നെ സംരംഭകത്വം ആഗ്രഹിക്കുന്ന വനിതകളെ എങ്ങനെ ശാക്തീകരിക്കാം.
എന്നിവയാണ് സെഷനുകളിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങൾ
Join Kerala Startup Mission and Crink.App for “Building a Business Vs Building a Generation,” an event celebrating mompreneurs on May 17, 2024, in Kochi. Discover insights, strategies, and inspirational stories of entrepreneurial mothers. Register now!