ഇനി ശ്രീലങ്കയും ഫോൺപേയുടെ UPI പരിധിയിലേക്കെത്തുന്നു. LankaPay-യുമായി സഹകരിച്ച് യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് ശ്രീലങ്കയിൽ അവതരിപ്പിച്ചു PhonePe. സെൻട്രൽ ബാങ്ക് ഓഫ് ശ്രീലങ്കൻ ഗവർണർ നന്ദലാൽ വീരസിംഗയും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സന്തോഷ് ഝായും ശ്രീലങ്കയിൽ നടന്ന ചടങ്ങിൽ PhonePe UPI പേയ്‌മെൻ്റുകൾ ശ്രീലങ്കയിൽ ലോഞ്ച് ചെയ്തു. ഈ തീരുമാനം ശ്രീലങ്കയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ സഹായകരമാകും.
LankaPay-യുമായി സഹകരിച്ച് UPI പേയ്‌മെൻ്റ് സ്വീകരിക്കൽ പ്രവർത്തനക്ഷമമാക്കിയതായി PhonePe പ്രഖ്യാപിച്ചു. ശ്രീലങ്ക സന്ദർശിക്കുന്ന UPI ഉപയോക്താക്കൾക്ക് ഇപ്പോൾ രാജ്യത്തുടനീളമുള്ള LankaPayQR ഉള്ള വ്യാപാരികളിൽ നിന്നും PhonePe ഉപയോഗിച്ച് പേയ്‌മെൻ്റുകൾ നടത്താം. PhonePe ഉപയോക്താക്കൾക്ക് സുരക്ഷിതവും വേഗത്തിലുള്ളതുമായ പേയ്‌മെൻ്റുകൾ നടത്താൻ LankaQR കോഡ് സ്കാൻ ചെയ്യാൻ കഴിയും.
ഫെബ്രുവരിയിൽ, ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് സംവിധാനത്തിന് ശ്രീലങ്കയിലും മൗറീഷ്യസിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്‌നാഥ്, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ എന്നിവർ പങ്കെടുത്ത പരിപാടിയിൽ തുടക്കമിട്ടിരുന്നു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ മൂന്ന് സൗഹൃദ രാജ്യങ്ങൾ ചരിത്രപരമായ ബന്ധങ്ങളെ ആധുനിക ഡിജിറ്റൽ രീതിയിൽ ബന്ധിപ്പിക്കുകയാണ്. ഇത് നമ്മുടെ ജനങ്ങളുടെ വികസനത്തോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
2023-ൽ യുപിഐ വഴി 2 ട്രില്യൺ മൂല്യമുള്ള 100 ബില്യൺ ഇടപാടുകൾ നടന്നു കഴിഞ്ഞു.ഉപഭോക്താവ് സൃഷ്ടിച്ച ഒരു വെർച്വൽ പേയ്‌മെൻ്റ് വിലാസം (VPI) ഉപയോഗിച്ച് തൽക്ഷണം മുഴുവൻ സമയ പേയ്‌മെൻ്റുകൾ നടത്താൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഇന്ത്യയുടെ മൊബൈൽ അധിഷ്‌ഠിത ഫാസ്റ്റ് പേയ്‌മെൻ്റ് സംവിധാനമാണ് യുപിഐ.
The strategic partnership between PhonePe and LankaPay, enabling UPI payments for Indian travelers in Sri Lanka. Learn about the benefits and impact of this cross-border digital transaction collaboration.