ലോകത്തെ ഏറ്റവും വലതും ആഡംബരപൂർണ്ണവുമായ വിമാന സർവ്വീസ് എമിറേറ്റ്സ്, അവരുടെ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് നടത്തുന്നു. എമിറേറ്റ്സ് ക്യാബിൻ ക്രൂ കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കായി എക്സ്ക്ലൂസീവ്  റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് ഇവന്റുകൾ നടക്കുകയാണ്. എമിറേറ്റ്‌സിന് നിലവിൽ 22,000 ക്യാബിൻ ക്രൂ അംഗങ്ങളുണ്ട്, ഈ സാമ്പത്തിക വർഷം 5,000 പേരെ കൂടി റിക്രൂട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്.

യുഎഇയിൽ താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും മാത്രമായി നടത്തുന്ന, ക്ഷണിക്കപ്പെട്ടവർക്കായി മാത്രമുള്ള പഞ്ചനക്ഷത്ര ഇവൻ്റുകളിൽ എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാം.  ഇവൻ്റുകൾക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നതിന്  എല്ലാ ഉദ്യോഗാർത്ഥികളും ചെയേണ്ടത് യോഗ്യതാ മാനദണ്ഡം പരിശോധിച്ച് ലളിതമായ ഒരു ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കുക എന്നതാണ്.

എമിറേറ്റ്സ് ക്യാബിൻ ക്രൂ  യോഗ്യതാ മാനദണ്ഡങ്ങൾ ഇവയാണ്

ഹോസ്പിറ്റാലിറ്റി/ഉപഭോക്തൃ സേവനത്തിൽ ഒരു വർഷത്തിലേറെ പരിചയം
പോസിറ്റീവ് മനോഭാവവും ഒരു ടീം ചുറ്റുപാടിൽ മികച്ച പ്രകടനത്തിനുള്ള കഴിവ്
കുറഞ്ഞ യോഗ്യത ഗ്രേഡ് 12
ഇംഗ്ലീഷിൽ അനായാസം എഴുതുവാനും, സംസാരിക്കാനുമുള്ള കഴിവ്.
മറ്റൊരു ഭാഷ സംസാരിക്കാനുള്ള കഴിവ് അധിക നേട്ടമായിരിക്കും.
കുറഞ്ഞത് 160 സെൻ്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം.
എമിറേറ്റ്‌സ് ക്യാബിൻ ക്രൂ യൂണിഫോമിലായിരിക്കുമ്പോൾ പ്രകടമാകുന്ന ടാറ്റൂകളൊന്നും പാടില്ല.
ജോലി ദുബായ് ആസ്ഥാനമാക്കിയിരിക്കും.

ദുബായ്എമിറേറ്റ്സ് ക്യാബിൻ ക്രൂ ശമ്പളവത്തിൽ അടിസ്ഥാന ശമ്പളത്തിനൊപ്പം ആനുകൂല്യങ്ങളും ഉണ്ടാവും, ഓപ്പറേറ്റഡ് ഫ്ലൈറ്റുകൾക്ക് മണിക്കൂർ കണക്കാക്കിയാണ് ശമ്പളം. വിദേശ ഭക്ഷണ അലവൻസും ലഭിക്കും. ഗ്രേഡ് II (എക്കണോമി ക്ലാസ്) ക്യാബിൻ ക്രൂ ടീം അംഗങ്ങൾക്കുള്ള അടിസ്ഥാന ശമ്പളം പ്രതിമാസം AED4,430 ആണ്.  

യുഎഇ റിക്രൂട്ട്‌മെൻ്റ് ഡ്രൈവിൽ  ക്യാബിൻ ക്രൂ തസ്തികകളുടെ ശരാശരി മൊത്തം ശമ്പളം ഏകദേശം  $2,770  ആണെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കുന്നു.  ക്യാബിൻ ക്രൂവിന് രാത്രി സ്റ്റോപ്പുകൾക്കുള്ള ഭക്ഷണ അലവൻസുകളും ഹോട്ടൽ താമസവും എയർപോർട്ടിലേക്കും തിരിച്ചുമുള്ള ഗതാഗതവും നൽകുന്നു. ക്യാബിൻ ക്രൂവിന് മാത്രമായി നൽകുന്ന ഫേസ് കാർഡ്, എല്ലാ ജീവനക്കാർക്കും ലഭ്യമായ എമിറേറ്റ്സ് പ്ലാറ്റിനം കാർഡ് എന്നിവ നൽകും.

കൂടുതൽ വിവരങ്ങൾക്ക് എമിറേറ്റ്സിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. യോഗ്യത, മാനദണ്ഡങ്ങൾ, ശമ്പളം മറ്റ് ടേംസ് ആന്റ് കണ്ടീഷൻസ് എന്നിവ ഔദ്യോഗികമായി മനസ്സിലാക്കി വേണം ജോലിക്ക് അപേക്ഷിക്കാൻ. 

Join Emirates as they launch a major recruitment campaign to hire 5,000 cabin crew members in 2024. Discover the qualifications, benefits, and exclusive recruitment events in Dubai.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version