ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സെലിബ്രിറ്റി ഷെഫുമാരിൽ ഒരാളാണ് ഷെഫ് വികാസ് ഖന്ന. അദ്ദേഹത്തിന്റെ പാചകവൈദഗ്ധ്യത്തിന് ലോകമെങ്ങും ആരാധകരുണ്ട്. ₹125 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. എഴുത്തുകാരൻ, ടിവി അവതാരകൻ എന്നീ നിലകളിലും പ്രശസ്തനായ അദ്ദേഹം നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് ഇന്ന് കാണുന്ന നിലയിലേയ്ക്കെത്തിയത്.

അമൃത്സർ സ്വദേശിയായ ദേവീന്ദർ ഖന്നയുടെയും ഭിന്ദു ഖന്നയുടെയും മകനായി 1971ലാണ് വികാസ് ഖന്നയുടെ ജനനം. കാൽപാദങ്ങൾക്ക് വളവുകളുള്ള ‘ക്ലബ് ഫൂട്ട് ‘എന്ന അവസ്ഥയുമായായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പത്തിൽ നടക്കാൻ തടികൊണ്ടുള്ള പ്രത്യേക  ചെരുപ്പുകൾ ആവശ്യമായിരുന്നു. ഇക്കാരണംകൊണ്ടുതന്നെ അദ്ദേഹം കുട്ടിക്കാലം മുതൽക്ക് വലിയ അവഗണനയു പരിഹാസവും നേരിട്ടു. കൂട്ടുകാരുടെ പരിഹാസങ്ങളിൽ നിന്ന് അദ്ദേഹം ആശ്വാസം നേടിയത് മുത്തശിയുടെ പാചകത്തിൽ നിന്നാണ്. രുചിയുടെ ആദ്യപാഠങ്ങൾ അവിടെനിന്ന് ആരംഭിച്ചു. 17ആം വയസിൽ അദ്ദേഹം ലോറൻസ് ഗാർഡൻസ് എന്ന പേരിൽ സ്വന്തം കാറ്ററിങ് ബിസിനസ് ആരംഭിച്ചു. സംരംഭം തുടങ്ങാനുള്ള പണമുണ്ടാക്കാനായി അദ്ദേഹം കൈ കൊണ്ട് നെയ്ത സ്വെറ്ററുകൾ വിറ്റു. അങ്ങനെ സമാഹരിച്ച പണം വെച്ചാണ് 15000 രൂപയ്ക്ക് വികാസ് ഖന്ന ആദ്യ തന്തൂർ അടുപ്പ് വാങ്ങുന്നത്.

സംരംഭത്തിനൊപ്പം പഠനത്തിലും വികാസ് ഖന്ന ശ്രദ്ധകൊടുത്തു. കർണാടകയിലെ മണിപ്പാലിലുള്ള വെൽകോംഗ്രൂപ്പ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ഹോട്ടൽ അഡ്മിനിസ്ട്രേഷനിൽ നിന്നും അദ്ദേഹം ഹോട്ടൽ മാനേജ്മെന്റ് ബിരുദം നേടി. 1994ൽ ബിരുദം പൂർത്തിയാക്കി. എന്നാൽ റിക്രൂട്ട്മെന്റിനായി കാമ്പസ് സന്ദർശിച്ച  ഐടിസി ദുർബലമായ ഇംഗ്ലീഷ് പരിജ്ഞാനം കാരണം അദ്ദേഹത്തെ സെലക്റ്റ് ചെയ്തില്ല. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറായില്ല വികാസ്. 2000ത്തിൽ അദ്ദേഹം ന്യൂയോർക്കിലേക്ക് തിരിച്ചു-സമ്പാദ്യമായി യാതൊന്നും ഉണ്ടായിരുന്നില്ല, ജീവിതത്തിൽ സ്വപ്‌നം കണ്ടതെല്ലാം നേടിയെടുക്കണമെന്ന അടിയുറച്ച വിശ്വാസമല്ലാതെ. ന്യൂയോർക്കിൽ ചെറിയ ഭക്ഷണശാലയിൽ പാത്രം കഴുകുന്ന ജോലിയാണ് അദ്ദേഹത്തിന് ആദ്യം ലഭിച്ചത്. അതിനുപുറമേ നിരവധി പാർട് ടൈം ജോലികളുമായി അദ്ദേഹം മുന്നോട്ടു പോയി.

പത്ത് വർഷങ്ങൾകൊണ്ട്, 2010ൽ അദ്ദേഹം തന്റെ സ്വപ്‌ന സാക്ഷാത്ക്കാരമായി ന്യൂയോർക്ക് സിറ്റിയിൽ ‘ജുനൂൺ’  എന്ന റസ്റ്റോറന്റ് തുറന്നു. അതിവേഗമായിരുന്നു ജുനൂണിന്റെ വളർച്ച. മിഷേലിൻ സ്റ്റാർ നേടിയതോടെ പ്രശസ്തി കൂടി, വികാസ് ഖന്ന പാചക ലോകത്തെ ശ്രദ്ധേയ വ്യക്തിത്വമായി. പാചകത്തിനപ്പുറം, വികാസ് എഴുത്തുകാരനും ടെലിവിഷൻ അവതാരകനുമാണ്. അദ്ദേഹത്തിന്റെ ജീവിതം വിവരിക്കുന്ന പ്രശസ്തമായ ബറീഡ് സീഡ്സ്: എ ഷെഫ്സ് ജേർണി ഉൾപ്പെടെ 40ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. റാംസെയുടെ ഹെൽസ് കിച്ചൺ, ത്രോഡൗൺ വിത്ത് ബോബി ഫ്ലേ, മാസ്റ്റർഷെഫ് ഇന്ത്യ തുടങ്ങിയ ഷോകളിലൂടെയും അദ്ദേഹം ശ്രദ്ധ നേടി. ആഗോള ഇന്ത്യൻ പാചകരീതിയിൽ അദ്ദേഹത്തിന്റെ സ്വാധീനം വീണ്ടും ഉറപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ന്യൂയോർക്ക് റെസ്റ്റോറന്റിന് തുടർച്ചയായി എട്ട് വർഷം മിഷേലിൻ സ്റ്റാർ ലഭിച്ചു. ഇതിനുപുറമേ അദ്ദേഹത്തിന്റെ ബംഗ്ലാവ് എന്ന പുതിയ NYC റെസ്റ്റോറന്റിന് 2024ൽ താങ്ങാനാവുന്ന വിലയിൽ അസാധാരണമായ ഭക്ഷണം നൽകിയതിനുള്ള മിഷേലിൻ ബിബ് ഗോർമണ്ട് അവാർഡ് ലഭിച്ചു.

Discover the inspiring life journey of Celebrity Chef Vikas Khanna, who overcame ‘Club Foot’ and started as a dishwasher in New York to build a ₹125 crore empire with multiple Michelin Stars.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version