വനിതകളെ മസിലുകൾ ബിൽഡ് അപ്പ് ചൈയ്യാൻ പ്രേരിപ്പിക്കുന്ന ഒരു വനിതാ അഭിഭാഷക. ബോഡി ബിൽഡിംഗിൽ വിജയം നേടി തകർക്കുകയാണ് 23 കാരിയായ ഗ്രാറ്റ്സിയ ജെ വെട്ടിയാങ്കൽ.
ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരം നിലനിർത്താനും വേണ്ടിയാണ് കോട്ടയംകാരിയായ ഗ്രാറ്റ്സിയ 20-ാം വയസ്സിൽ ജിമ്മിൽ പോയിത്തുടങ്ങിയത്. പിന്നീടത് ശാരീരിക ക്ഷമതയ്ക്കായുള്ള ഒരു ദിനചര്യയായി മാറി. പിന്നാലെ ശക്തി പരിശീലനത്തിലും ബോഡിബിൽഡിംഗിലും ഒരു കൈ നോക്കാൻ ഗ്രാറ്റ്സിയ ഇറങ്ങിത്തിരിക്കുകയായിരുന്നു. ബോഡിബിൽഡിംഗിൻ്റെ ലോകത്ത് കേരളത്തിലെ സ്ത്രീകൾക്ക് എന്ത് നേടാനാകും എന്നതിനെക്കുറിച്ചുള്ള മുൻ ധാരണകളെ തീരുത്തിക്കുറിച്ചു കൊണ്ട് ഗ്രാറ്റ്സിയ കഠിനമായ പരിശീലനം ആരംഭിച്ചു.
2022-ൽ ജില്ലാ ആം ഗുസ്തി മത്സരത്തിൽ സ്വർണ്ണ മെഡലും പിന്നീട് 2023-ൽ മിസ് കോട്ടയം പട്ടവും നേടി. ഏറ്റുമാനൂർ കുടുംബ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഗ്രാറ്റ്സിയ ഇപ്പോൾ ജയ്പൂരിലെ നിംസ് സർവകലാശാലയിൽ എൽഎൽഎം കോഴ്സിന് തയ്യാറെടുക്കുകയാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകളും കരുത്തും കായികക്ഷമതയും ഉള്ളവരാണെന്ന് അവർ പറയുന്നു.
“ആരോഗ്യകരമായ ജീവിതശൈലിക്ക് സ്ത്രീകൾ നല്ല ശാരീരികക്ഷമത നിലനിർത്തേണ്ടത് വളരെ അത്യാവശ്യമാണ്. പുരുഷന്മാർ കൂടുതലുള്ള ഒരു മേഖലയിൽ മിക്കവാറും എന്തും ചെയ്യുന്നതിൽ നിന്ന് സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്നത് സാധാരണമാണ്. സമൂഹം നൽകുന്ന വിമർശനങ്ങൾക്കും നിഷേധാത്മക പരാമർശങ്ങൾക്കും വലിയ ശ്രദ്ധ നൽകാതെ സ്ത്രീകൾ അവരുടെ ആഗ്രഹത്തെ പിന്തുടരുക. എല്ലാവർക്കും ഇഷ്ടമുള്ളത് പിന്തുടരാൻ അവകാശമുണ്ട്, ” ഗ്രാറ്റ്സിയ പറഞ്ഞു.
അഭിഭാഷകയായി കരിയർ കെട്ടിപ്പടുക്കുന്നതിനുമപ്പുറം ദേശീയ, അന്തർദേശീയ ബോഡിബിൽഡിംഗ് മത്സരങ്ങളിൽ പങ്കെടുക്കുക എന്നതാണ് ഗ്രാറ്റ്സിയയുടെ സ്വപ്നം.
Gratzia J Vettiyankal, a 23-year-old lawyer from Kottayam, Kerala, is breaking gender stereotypes and redefining bodybuilding for women. Her journey from fitness to winning titles inspires many.