ലോകബാങ്കിൻ്റെ ലാൻഡ് ഗവേണൻസ് അസസ്മെൻ്റ് റിപ്പോർട്ട് പ്രവചിക്കുന്നത് 2030-ഓടെ ഇന്ത്യയ്ക്ക് വാസയോഗ്യമായ ഉപയോഗത്തിന് മാത്രം 4 മുതൽ 8 ദശലക്ഷം ഹെക്ടർ ഭൂമി വേണ്ടിവരുമെന്നാണ്. ഈ വർദ്ധിച്ചുവരുന്ന ആവശ്യം കാർഷിക ഭൂമിയിൽ കാര്യമായ സമ്മർദ്ദം ചെലുത്തും, ഇത് സാമൂഹിക സ്ഥല അസന്തുലിതാവസ്ഥ , ഭക്ഷ്യ അരക്ഷിതാവസ്ഥ, അസമത്വം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം.
രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമയാണ് ഇന്ത്യാ ഗവൺമെൻ്റ്. ഗവൺമെൻ്റ് ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (GLIS) വെബ്സൈറ്റ് അനുസരിച്ച്, 2021 ഫെബ്രുവരി 11ലെ കണക്കനുസരിച്ച് 51 കേന്ദ്ര മന്ത്രാലയങ്ങളും 116 പൊതുമേഖലാ സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്തപ്രകാരം ഇന്ത്യൻ സർക്കാരിന് കുറഞ്ഞത് 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ, മതന്യൂനപക്ഷങ്ങളും ഇന്ത്യയിൽ ഗണ്യമായ ഭൂമി കൈവശം വച്ചിട്ടുണ്ട്.
ഇനി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂവുടമ ആരെന്നല്ലേ.Government Land Information വെബ്സൈറ്റിനെ ഉദ്ധരിച്ച് Medium എന്ന മാധ്യമ പ്ലാറ്റ്ഫോം നൽകുന്ന റിപ്പോർട്ട് പ്രകാരം കേന്ദ്ര സർക്കാർ കഴിഞ്ഞാൽ കാത്തലിക് ചർച്ച് ഓഫ് ഇന്ത്യ ആണ് ഏറ്റവും വലിയ സർക്കാരിതര ഭൂവുടമകളിൽ ഒന്ന്. തൊട്ട് പിന്നിലാണ് വഖഫ് ബോർഡുകൾ കൈവശം വച്ചിരിക്കുന്ന ഭൂസ്വത്തുക്കൾ ആണ്. വിവിധ സംസ്ഥാനങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങളും, ഹിന്ദു സംഘടനകളും കൈവശം വച്ചിരിക്കുന്ന ഭൂമി സംബന്ധിച്ച് കണക്കുകൾ കേന്ദ്ര സർക്കാരിന്റെ പക്കൽ ലഭ്യമല്ല.
ട്രസ്റ്റുകളുടെയും ചാരിറ്റബിൾ സൊസൈറ്റികളുടെയും ഒരു ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന കത്തോലിക്കാ സഭ 1927 ലെ ഇന്ത്യൻ ചർച്ചസ് ആക്റ്റ് വഴി ഭൂമി ശേഖരിച്ച് കൈമാറ്റം ചെയ്തു. 14,429 കോളേജുകളും സ്കൂളുകളും, 1,086 പരിശീലന സ്ഥാപനങ്ങളും, 1,826 ആശുപത്രികളും ഡിസ്പെൻസറികളും ഉള്ള കത്തോലിക്കാ സഭയുടെ ഭൂമിയുടെ മൂല്യം 50,000 മുതൽ 100,000 കോടി രൂപ വരെയാണ്. കത്തോലിക്കാ സഭയുമായി അഫിലിയേറ്റ് ചെയ്ത 2457 ഹോസ്പിറ്റൽ ഡിസ്പെൻസറികൾ, 240 മെഡിക്കൽ/ നഴ്സിംഗ് കോളേജുകൾ, 28 ജനറൽ കോളേജുകൾ, 5 എഞ്ചിനീയറിംഗ് കോളേജുകൾ, 3765 സെക്കൻഡറി സ്കൂളുകൾ, 7319 പ്രൈമറി സ്കൂളുകൾ, 3187 നഴ്സറി സ്കൂളുകൾ എന്നിവയുടെ ഭൂമിയും ഈ പട്ടികയിൽപ്പെടുന്നു.
1954-ലെ വഖഫ് ആക്റ്റ് പ്രകാരം രൂപീകരിച്ച സ്വയംഭരണ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന സ്വത്തുക്കളുണ്ട്. ഈ സ്വത്തുക്കളിൽ മുസ്ലീം ഭരണാധികാരികൾ സംഭാവന ചെയ്തതോ നിർമ്മിച്ചതോ ആയ പള്ളികൾ, മദ്രസകൾ, ശ്മശാനങ്ങൾ, ശവകുടീരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 610,000-ലധികം സ്ഥാവര സ്വത്തുക്കൾ കൈവശം വച്ചിരിക്കുന്ന വഖഫ് സ്വത്തുക്കൾ ശതകോടികൾ മതിക്കുന്നവയാണ്.
പ്രതിരോധ മന്ത്രാലയത്തിന് 17.95 ലക്ഷം ഏക്കർ ഭൂവുടമസ്ഥതയുണ്ട് രാജ്യമൊട്ടാകെ. ഇതിൽ 1.60 ലക്ഷം ഏക്കർ മാത്രം വിജ്ഞാപനം ചെയ്ത കൻ്റോൺമെൻ്റുകളിൽ സ്ഥിതിചെയ്യുന്നു, ബാക്കിയുള്ളവ സുരക്ഷാ കാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല.
കേന്ദ്ര മന്ത്രാലയങ്ങളിൽ ഇന്ത്യൻ റെയിൽവേയുടെ കൈവശമാണ് വെളിപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഭൂസ്വത്ത്. 2018 ലെ വിവരാവകാശ രേഖ പ്രകാരം, ഇന്ത്യൻ റെയിൽവേ ഏകദേശം 4.77 ലക്ഷം ഹെക്ടർ ഭൂമിയുടെ ഉടമസ്ഥാവകാശം റിപ്പോർട്ട് ചെയ്തു. സംസ്ഥാന തിരിച്ചുള്ള ഡാറ്റയിലെ പൊരുത്തക്കേടുകൾ കണക്കിലെടുക്കുമ്പോൾ റെയിൽവേയുടെ യഥാർത്ഥ ഭൂവുടമസ്ഥത കൂടുതലായിരിക്കാം.
The intricate landscape of land ownership in India, including the Catholic Church’s significant holdings, historical context, and ongoing debates. Learn about the challenges and implications for governance, social welfare, and religious institutions.