നടി അസിന്റെ ഭർത്താവ് മൈക്രോമാക്സ് ഉടമ

മൈക്രോമാക്‌സിൻ്റെ സഹസ്ഥാപകനും സിഇഒയുമാണ് രാഹുൽ ശർമ്മ. ചലച്ചിത്ര താരം അസിൻ്റെ ഭർത്താവ് കൂടിയാണ്. ഫോർബ്‌സ്  റിപ്പോർട്ടുകൾ  പ്രകാരം രാഹുൽ ശർമ്മയുടെ ആസ്തി ഏകദേശം 1,300 കോടി രൂപയോളം വരും. മൈക്രോമാക്‌സിന് പുറമേ, 2017-ൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ AI അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് ബൈക്കായ റിവോൾട്ട് ഇൻ്റലികോർപ്പിൻ്റെ ഉടമയാണ് രാഹുൽ ശർമ്മ.

രാഷ്ട്രസന്ത് തുക്കാഡോജി മഹാരാജ് നാഗ്പൂർ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം മെക്കാനിക്കൽ എഞ്ചിനീയറാണ്. കാനഡയിലെ സസ്‌കാച്ചെവൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും നേടിയിട്ടുണ്ട്.

ശർമ്മ തൻ്റെ സുഹൃത്തുക്കളായ രാജേഷ് അഗർവാൾ, വികാസ് ജെയിൻ, സുമീത് അറോറ എന്നിവർക്കൊപ്പം 2000-ൽ ആരംഭിച്ചതാണ് മൈക്രോമാക്‌സ് ഇൻഫോർമാറ്റിക്‌സ്.

ഡൽഹി ആസ്ഥാനമായുള്ള സ്ഥാപനം തുടക്കത്തിൽ ഒരു ഐടി സോഫ്‌റ്റ്‌വെയർ കമ്പനിയായിരുന്നു.  2008-ൽ മൊബൈൽ ബിസിനസിലേക്ക് പ്രവേശിച്ചു. 2010-ഓടെ, ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഫോണുകൾ നിർമ്മിക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി മൈക്രോമാക്‌സ് മാറി.  

രാഹുൽ ശർമ്മയ്ക്ക് ഡൽഹിയിൽ ഒരു ഫാം ഹൗസ് ഉണ്ട്. ബെൻ്റ്‌ലി സൂപ്പർസ്‌പോർട്ട് ലിമിറ്റഡ് എഡിഷൻ, ബിഎംഡബ്ല്യു എക്‌സ്6, മെഴ്‌സിഡസ് ജിഎൽ450, റോൾസ് റോയ്‌സ് ഗോസ്റ്റ് സീരീസ് 2 എന്നിവയുൾപ്പെടെ വിലകൂടിയ കാറുകളുടെ ഒരു നിരയും അദ്ദേഹത്തിനുണ്ട് .

Explore the inspiring journey of Rahul Sharma, co-founder of Micromax, from humble beginnings to becoming a leading figure in the Indian business landscape. Learn about his entrepreneurial vision, innovative contributions, and luxurious lifestyle.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version