“തിരുവനന്തപുരത്തുനിന്ന് സീറ്റ് ഫുള്ളായാൽ വണ്ടി വേറെ എവിടെയും നിർത്തില്ല, വഴിയിൽവെച്ച് ബസിൽ കയറാൻ ഡ്രൈവർക്ക് ലൊക്കേഷൻ അയച്ചുകൊടുത്താൽ മതി” പുത്തൻ KSRTC പ്രീമിയം AC സൂപ്പർഫാസ്റ്റിനെക്കുറിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞതിങ്ങനെ.
ജനപ്രിയ റൂട്ടുകളിൽ അതിവേഗ എസി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസ് തുടങ്ങാൻ കെഎസ്ആർടിസി . നിരക്ക് അല്പം കൂടുതലായിരിക്കുമെങ്കിലും സ്റ്റോപ്പുകൾ കുറവായിരിക്കും എന്നതും യാത്രക്കാർക്ക് ആശ്വാസമാകും. സർവീസിന്റെ തുടക്കത്തിൽ തന്നെ ബസിൽ യാത്രക്കാർ നിറഞ്ഞാൽ പിന്നെ യാത്രക്കാർക്ക് ഇറങ്ങേണ്ട അടുത്ത സ്റ്റോപ്പിൽ മാത്രമാകും സർവീസ് നിർത്തുക.
തിരുവനന്തപുരം–എറണാകുളം റൂട്ടിലായിരിക്കും തുടക്കത്തിൽ ടാറ്റായുടെ ബസ്സുകൾ ഓടിക്കുക. വിജയമാണെന്ന് കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങും. നിലവിൽ ഈ ക്ലാസിൽ പുതിയ ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തും. ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ് തിരുവനന്തപുരം–കോഴിക്കോട്, കോഴിക്കോട്–-തിരുവനന്തപുരം.
പത്തു ബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബസിൽ 40 സീറ്റുകളാണ് ഉള്ളത്. സീറ്റുകൾക്കുള്ള യാത്രക്കാരെ കിട്ടിയാൽ നോൺ സ്റ്റോപ്പായി സർവീസ് നടത്തും.തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുന്ന ബസിൽ നാൽപ്പത് പേരും അതേ സ്ഥലത്തേക്കാണ് ടിക്കറ്റ് എടുത്തിട്ടുള്ളതെങ്കിൽ മറ്റ് എവിടെയും സ്റ്റോപ്പ് ഉണ്ടാകില്ല.നോൺസ്റ്റോപ് ആകും. ബസ്സിൽ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. കാർ യാത്രക്കാരെയും ബിസിനസ് യാത്രക്കാരെയും ആകർഷിക്കുകയാണ് ലക്ഷ്യം. ഒരുമാസംമുമ്പ് വരെയുള്ള ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. സംസ്ഥാനത്തിനകത്ത് മാത്രമായിരിക്കും ഈ പ്രീമിയം സർവീസ്.
ടിക്കറ്റ് റിസർവ് ചെയ്യുന്നതിനിടെ സാങ്കേതികപ്പിഴവാൽ പണം നഷ്ടപ്പെടുന്നവർക്ക് തുക തിരികെ നൽകുമെന്ന് കെഎസ്ആർടിസി അറിയിക്കുന്നു . സർവീസ് റദ്ദാക്കിയാൽ 24 മണിക്കൂറിനകം തുക തിരികെ നൽകും. പുതിയ ഓൺലൈൻ റിസർവേഷൻന നയത്തിലാണ് ഉറപ്പ്. അടുത്ത ദിവസം ഉത്തരവിറങ്ങും. ഓൺലൈൻ റിസർവേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, പരാതികൾ എന്നിവയ്ക്ക് [email protected] എന്ന ഇ മെയിലിൽ ബന്ധപ്പെടാം.
തകരാർ, അപകടം എന്നിവ മൂലമോ മറ്റെന്തെങ്കിലും കാരണങ്ങളാലോ സർവീസ് പൂർത്തിയാക്കാനായില്ലെങ്കിൽ രണ്ടുദിവസത്തിനകം തുക തിരികെ നൽകും.റീഫണ്ടിന് ആവശ്യമായ രേഖകൾ ഹാജാരാക്കുന്നതിലോ, രേഖകൾ ലഭിച്ചശേഷം റീഫണ്ട് നൽകുന്നതിനോ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥനിൽനിന്ന് തുക പിഴയായി ഈടാക്കും. രണ്ടുമണിക്കൂറിൽ അധികം വൈകി സർവീസ് പുറപ്പെടുകയോ, സർവീസ് നടത്താത്ത സാഹചര്യമുണ്ടാവുകയോ ചെയ്താൽ യാത്ര റദ്ദാക്കുന്നവർക്ക്, റിസർവേഷൻ സോഫ്റ്റ്വെയറിന്റെ സാങ്കേതിക തകരാർ കാരണം ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാതെ യാത്ര ചെയ്യാനായില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. ഷെഡ്യൂൾ ചെയ്ത ഉയർന്ന ക്ലാസ് സർവീസിന് പകരം ലോവർ ക്ലാസ് സർവീസാണ് ലഭ്യമാകുന്നതെങ്കിൽ യാത്രാ നിരക്കിലെ വ്യത്യാസം തിരികെ നൽകും
ഓൺലൈൻ ടിക്കറ്റ് എടുത്തവർക്ക് പ്രൂഫ് ഹാജരാക്കാത്തതിനാൽ യാത്ര ചെയ്യാനാകാതായാൽ ഇടിഎം ടിക്കറ്റ് വാങ്ങി ഇതേ ബസ്സിൽ യാത്ര ചെയ്യാം. പിന്നീട് രണ്ട് ടിക്കറ്റിന്റെയും പകർപ്പ്വച്ച് അപേക്ഷിച്ചാൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനം തിരികെ നൽകും.
KSRTC launches high-speed AC Superfast Premium service on popular routes with fewer stops and online ticket reservation. Enjoy fast, comfortable travel with new Tata buses.