മികച്ച യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലക്ക് കൈമാറാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പ് ഈ എയർ പോർട്ടുകൾ ഏറ്റെടുക്കാൻ ലേല നടപടികളിൽ പങ്കെടുക്കുന്നതടക്കം പദ്ധതിയിടുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) 30-35 വിമാനത്താവളങ്ങൾ 2025-ഓടെ സ്വകാര്യവൽക്കരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അദാനി എൻ്റർപ്രൈസസിന്റെ പ്രസന്റേഷൻ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഇന്ത്യയിലെ മൊത്തം യാത്രക്കാരുടെ 23% അദാനി ഗ്രൂപ്പ് നയിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിംഗ്സ് (AAHL) നിയന്ത്രിക്കുന്നു. ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായി ( AAHL ) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാറി.
അദാനി എയർപോർട്ട് ഹോൾഡിംഗ്സ് കുറഞ്ഞത് 25 വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിനുള്ള ബിഡ്ഡുകൾ ക്ഷണിക്കുന്ന സർക്കാർ ടെൻഡറുകളിൽ പങ്കെടുത്ത് തങ്ങളുടെ പോർട്ട്ഫോളിയോയിലേക്ക് കൂടുതൽ വിമാനത്താവളങ്ങൾ ചേർക്കാൻ പദ്ധതിയിടുന്നു. ചെന്നൈ, ഭുവനേശ്വർ, അമൃത്സർ, വാരണാസി എന്നിവയും ഗയ, ധർമശാല, ഝാർസുഗുഡ തുടങ്ങിയ ചെറിയ വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കപ്പെടുന്ന പ്രധാന വിമാനത്താവളങ്ങളിൽ ചിലതാണ്.
നിലവിൽ മുംബൈ , തിരുവനന്തപുരം, മംഗളൂരു, അഹമ്മദാബാദ്, ജയ്പൂർ, ലഖ്നൗ, ഗുവാഹത്തി എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് AAHLന് ആണ്.
അദാനി എൻ്റർപ്രൈസസിൻ്റെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൗരഭ് ഷാ പറഞ്ഞു “സ്വകാര്യവൽക്കരണത്തിനായി വരുന്ന വിമാനത്താവളങ്ങൾ ഞങ്ങൾ തീർച്ചയായും പരിശോധിക്കും, ഇത് തിരഞ്ഞെടുപ്പിന് ശേഷം സംഭവിക്കണം. ഞങ്ങൾ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന നെറ്റ്വർക്കിൻ്റെ പ്രധാന ശക്തിയായ വിമാനത്താവളങ്ങളിലെ പ്രോജക്റ്റുകൾക്കായി ഞങ്ങൾ 100% ലേലം വിളിക്കും.
മുംബൈ വിമാനത്താവളത്തിൻ്റെ യാത്രാ പരിധി വർധിച്ചതോടെ 2025 മാർച്ച് പാദത്തിൽ നവി മുംബൈ വിമാനത്താവളം തുറക്കുമെന്ന് AAHL അറിയിച്ചു. ഈ ഗ്രീൻഫീൽഡ് എയർപോർട്ട് മുംബൈ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്നു. യാത്രക്കാരുടെ ഗതാഗതം, വർദ്ധിച്ചുവരുന്ന ചരക്ക് ഗതാഗതം എന്നിവയും കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നു.
അദാനിയുടെ എയർപോർട്ട് ബിസിനസ്സ് വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 35% വർധിച്ച് 8,062 കോടി രൂപയായി. 2024 മാർച്ച് പാദത്തിൽ AAHL-ൻ്റെ പ്രവർത്തനക്ഷമമായ ഏഴ് എയർപോർട്ടുകളിലുമായി യാത്രക്കാരുടെ എണ്ണം 19% വർദ്ധിച്ച് 88.6 ദശലക്ഷമായി.
നിലവിൽ, എയ്റോ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനമാണ് AAHL-ൻ്റെ പ്രധാന വരുമാന സ്രോതസ്സ്. വരും വർഷങ്ങളിൽ ഇത് എയറോ ഇതര പ്രവർത്തനങ്ങളിലേക്ക് മാറ്റാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. AAHL-ൻ്റെ വരുമാനത്തിൻ്റെ 75% എയ്റോ പ്രവർത്തനങ്ങളിൽ നിന്നും 25% നോൺ-എയ്റോ പ്രവർത്തനങ്ങളിൽ നിന്നുമാണ്. മുംബൈ വിമാനത്താവളത്തിൻ്റെ നിരക്ക് ഏകദേശം 50% വീതം വരുമെന്നാണ് കണക്കുകൾ.
“അന്താരാഷ്ട്ര തലത്തിലുള്ളത് പോലെ ആ അനുപാതം 75% നോൺ എയറോയിലേക്കും 25% എയറോയിലേക്കും മാറ്റാൻ ഞങ്ങൾ നിരന്തരം ശ്രമിക്കുന്നു. അതിനാൽ ഈ ബിസിനസ്സ് വളർത്താൻ ഞങ്ങളും തയ്യാറാണ്. അടുത്ത 2-3 വർഷത്തിനുള്ളിൽ, എയ്റോയിൽ നിന്ന് നോൺ-എയ്റോയിലേക്കുള്ള അനുപാതത്തിൻ്റെ കാര്യത്തിൽ വളരെ വലിയ മാറ്റം ഉണ്ടാകും ” അദാനി എൻ്റർപ്രൈസസിൻ്റെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ സൗരഭ് ഷാ കൂട്ടിച്ചേർത്തു.
The central government plans to privatize 30-35 airports by 2025. Adani Group, India’s largest private airport operator, aims to expand its portfolio by participating in the bidding process.