യുകെയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് ഇപ്പോൾ രാജി സമർപ്പിച്ചിരിക്കുന്ന പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും. അക്ഷതയാകട്ടെ 2022-23 സാമ്പത്തിക വർഷത്തിൽ ഋഷി സുനക്കിനെക്കാൾ സമ്പത്തു വർധിപ്പിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയുടെ കഴിഞ്ഞ വർഷത്തെ ലാഭവിഹിതം 130 കോടി രൂപയാണ്. 2022-23ൽ സുനക് 20 കോടി രൂപ വരുമാനം നേടിയിരുന്നു.

‘സൺഡേ ടൈംസ് റിച്ച് ലിസ്റ്റ്’ 2024 പ്രകാരം 6860 കോടി രൂപ ആസ്തിയുള്ള ദമ്പതികൾ യുകെയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചു. റിച്ച് ലിസ്റ്റ്’ 2024 പതിപ്പിൽ അവരുടെ റാങ്കുകൾ 275-ൽ നിന്ന് 245-ലേക്ക് ഉയർന്നു. ഇൻഫോസിസിലെ മൂർത്തിയുടെ ഓഹരി പങ്കാളിത്തമാണ് ദമ്പതികളുടെ ഏറ്റവും മൂല്യവത്തായ സ്വത്ത്.

“കഴിഞ്ഞ വർഷം അക്ഷത സുനക്കിന്റെ പക്കലുള്ള ഓഹരികളുടെ മൂല്യം 108.8 ദശലക്ഷം പൗണ്ട് വർദ്ധിച്ച് ഏകദേശം 590 ദശലക്ഷം പൗണ്ട് ആയി. ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് സൂചിപ്പിക്കുന്നത് മർത്തിക്ക് ആ സമയത്ത് ഏകദേശം 13 ദശലക്ഷം പൗണ്ട് ലാഭവിഹിതം ലഭിച്ചിരുന്നു എന്നാണ്.
Akshata Murty, daughter of Infosys co-founder Narayan Murthy, significantly outpaced her husband, UK Prime Minister Rishi Sunak, in earnings. Their combined wealth has surged, marking them as the wealthiest residents of 10 Downing Street.