ആരും കൊതിക്കുന്ന രൂപവും ഭാവവുമുള്ള Ferrari Roma grand tourer ശരിക്കും പെർഫോമൻസിലും പുലിക്കുട്ടിയാണ്. റോമയെ കേരളത്തിലേക്ക് കൂട്ടികൊണ്ടു വന്നിരിക്കുന്നത് വിജു ജേക്കബാണ്. കിച്ചന് ട്രഷേഴ്സ് അടക്കം ഉത്പന്നങ്ങൾ മലയാളിയുടെ മുന്നിലെത്തിച്ച സിന്തൈറ്റ് ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ വിജു ജേക്കബ് ആണ് കേരളത്തിലാദ്യമായി Ferrari Roma എന്ന 4.20 കോടി വിലയുള്ള നിരത്തിലെ പറക്കും ഫെറാറി grand tourer എത്തിച്ചിരിക്കുന്നത്.
612 bhp കരുത്തിൽ പരമാവധി 760 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുന്ന 3.9 ലിറ്റർ ടർബോചാർജ്ഡ് V8 എഞ്ചിൻ, എട്ട് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയാണ് Ferrari Romaക്ക് കരുത്തു പകരുന്നത്. ഈ ഇറ്റാലിയൻ കൂപ്പെ സ്പോർട്സ് കാർ 3.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. 200 കിലോമീറ്റർ വേഗതയിലേക്കു 9.3 സെക്കൻഡിനുള്ളിൽ എത്തും. മണിക്കൂറിൽ 320 കിലോമീറ്ററാണ് ഉയർന്ന വേഗതയായി നിശ്ചയിച്ചിരിക്കുന്നത്.
ഇന്ന് 3100 കോടി വിറ്റുവരവുള്ള സിന്തൈറ്റ് ഗ്രൂപ്പ് കേരളത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കയറ്റുമതി വ്യവസായത്തിലാണ് തുടക്കമിട്ടതെങ്കിലും ഇപ്പോൾ ഭക്ഷ്യ മേഖലയും കടന്ന് ഹോസ്പ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ്, പവര്‍ ജനറേഷന് എന്നിങ്ങനെ വിവിധ മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ബിസിനസ് പോലെ തന്നെ വാഹനങ്ങളോടും ഏറെ കമ്പമുള്ള വ്യക്തിയാണ് വിജു ജേക്കബ്.
റോമ ഒരു ഫ്യൂച്ചറിസ്റ്റിക് കാറായാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും 250 GT ബെർലിനെറ്റ ലുസോ പോലുള്ള പഴയ ഫെറാറി ഗ്രാൻഡ് ടൂററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിൻ്റെ ഡിസൈൻ. ഒരു 3-ഡോർ കൂപ്പെയായാണ് വാഹനം മൊത്തത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് .
കാർബൺ-സെറാമിക് ബ്രേക്കുകൾ, മാഗ്നെറൈഡ് അഡാപ്റ്റീവ് സസ്പെൻഷൻ, F1 ഡിറൈവ്ഡ് ട്രാക്ക് ട്രാക്ഷൻ കൺട്രോൾ, സൈഡ്-സ്ലിപ്പ് 6.0 ടെക്നോളജി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഫെറാറി ഈ സ്പോർട്സ് കാറിൽ നൽകിയിട്ടുണ്ട്.
എക്സ്റ്റീരിയർ പോലെ തന്നെ റോമയുടെ ഇന്റീരിയറും അതിമനോഹരമായാണ് ഫെറാറി ഒരുക്കിയിട്ടുള്ളത്. മുൻവശത്തെ രണ്ട് സീറ്റുകൾക്ക് ഹീറ്റിംഗ്, വെൻ്റിലേഷൻ ഫംഗ്ഷനുകൾ ഉണ്ട്. കൂടാതെ അവ പതിനെട്ട് വ്യത്യസ്ത രീതികളിൽ ഇലക്ട്രോണിക് ആയി ക്രമീകരിക്കാനും കഴിയുമെന്നാണ് ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കൾ അവകാശപ്പെടുന്നത്. ഡ്യുവൽ-സോൺ ടെമ്പറേച്ചർ കൺട്രോൾ, F1 കാറുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള ഡ്രൈവിംഗ് മോഡ് സെലക്ടർ, അലൂമിനിയം കൊണ്ട് നിർമിച്ച ആക്സിലറേറ്റർ, ബ്രേക്ക് പെഡലുകൾ എന്നിവയും റോമയുടെ പ്രത്യേകതയാണ്. കർവ്ഡ് 16 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീൽ, ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുള്ള ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ, യാത്രക്കാർക്ക് പ്രത്യേക ഡിസ്പ്ലേ സ്ക്രീൻ എന്നിവയെല്ലാമാണ് ഫെറാറി റോമയെ അഴകുറ്റതാക്കുന്നത്.
Discover the stunning Ferrari Roma, brought to Kerala by Viju Jacob of Synthite Industries. Learn about its features, performance, and luxurious design.