പ്രീതി സിൻ്റ, പ്രതിഭ രന്ത തുടങ്ങിയ നടിമാരെ പോലെ ചെറിയൊരു പട്ടണത്തിൽ നിന്ന് സ്വപ്നങ്ങളുമായി വന്ന ഒരു പെൺകുട്ടി ഇന്ന് എല്ലാ പ്രതിബന്ധങ്ങളെയും തിരസ്കാരങ്ങളെയും മറികടന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ നടിമാരിൽ ഒരാളായി.
32 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷൻ നടിമാരിൽ ഒരാളാണ് ഹിമാചലിൽ നിന്നും ഭാഗ്യം പരീക്ഷിക്കാനെത്തിയ
സൗന്ദര്യ മത്സര റാണി റുബീന ദിലൈക്ക് (Rubina Dilaik). പ്രേക്ഷകരെ ആകർഷിച്ചതും ഹിറ്റായതുമായ ചില ടെലിവിഷൻ ഷോകളിലൂടെയാണ് റുബീന ദിലൈക്ക് പ്രശസ്തയായത്.
ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് റുബീന ദിലൈക് ജനിച്ചത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അവൾ ഒരിക്കൽ ഐഎഎസ് ഓഫീസറാകാൻ ആഗ്രഹിച്ചു. എന്നാൽ യുപിഎസ്സി സ്വപ്നങ്ങൾ ഉപേക്ഷിച്ച് മോഡലിങ്ങിലേക്ക് തിരിഞ്ഞു. രണ്ട് പ്രാദേശിക സൗന്ദര്യമത്സരങ്ങളിൽ വിജയിക്കുകയും 2006-ൽ മിസ് ഷിംല കിരീടം നേടുകയും ചെയ്തു. തുടർന്ന് അഭിനയരംഗത്തേക്ക് കടന്ന നടി ഷിംലയിൽ നിന്ന് മുംബൈയിലേക്ക് മാറി.
എന്നാൽ അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് എളുപ്പമായിരുന്നില്ല റുബീനയ്ക്ക്.അഭിനയം തനിക്ക് വഴങ്ങുന്ന ഒന്നല്ലെന്ന് പറഞ്ഞ് സംവിധായകൻ റുബീനയെ അപമാനിച്ചു. ആദ്യ ദിനം ഒരു രംഗത്തിനായി 17 റീടേക്കുകൾ എടുത്തു. അപമാനവും അധിക്ഷേപ വാക്കുകളും നേരിട്ടു. നെഗറ്റീവ് റോളുകളിലേക്കാണ് റുബീനയെ പിന്നീട് നിർമ്മാതാക്കൾ പരിഗണിച്ചത്.
Chotti Bahuവിൽ രാധിക ശാസ്ത്രി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ടെവിലിഷൻ രംഗത്തേക്ക് റുബീന തൻ്റെ സ്ഥാനം ഉറപ്പിച്ചു. 2013 മുതൽ 2014 വരെ Life OK’യുടെ മിത്തോളജിക്കൽ ഷോയായ Devon Ke Dev…Mahadev, സബ് ടിവിയിലെ Jeannie Aur Juju എന്നിവയിൽ അഭിനയിച്ചു.
വിവിയൻ ഡിസേനയ്ക്കൊപ്പം Colors TVയിലെ Shakti-Astitva Ke Ehsaas Ki-യിൽ അഭിനയിച്ചതോടെ റുബീന ദിലൈക്ക് ജനപ്രിയ താരമായി. ഏറ്റവും ദൈർഘ്യമേറിയ സീരിയലുകളിൽ ഒന്നായ അത് ടിആർപി ടോപ്പറുകളിൽ വരികയുംചെയ്തു. തുടർന്ന് സൽമാൻ ഖാൻ്റെ റിയാലിറ്റി ഷോയായ Bigg Boss 14 ൽ അവർ പങ്കെടുത്തു. അതിനുശേഷം 2022 ൽ രാജ്പാൽ യാദവ്, ഹിറ്റെൻ തേജ്വാനി എന്നിവർക്കൊപ്പം അർദ്ധ് എന്ന ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
ടെലിവിഷൻ നടൻ അഭിനവ് ശുക്ലയെ വിവാഹം കഴിച്ചശേഷം ടെലിവിഷനിൽ നിന്ന് വിട്ടുനിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. 32 കോടി രൂപ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ ടെലിവിഷൻ നടിമാരിൽ ഒരാളാണ് അവർ.
Discover the inspiring journey of Rubina Dilaik from aspiring civil servant to celebrated television star and Bigg Boss 14 winner. Learn about her challenges, triumphs, and personal milestones.